മയക്കുമരുന്ന് മാഫിയയുമായി ബന്ധം: ആക്ഷേപം പരിഹരിച്ച് ഡാൻസാഫ് ശക്തമാക്കാൻ നടപടി
text_fieldsതിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക പൊലീസ് വിഭാഗമായ ഡാൻസാഫിനെതിരെ (ഡിസ്ട്രിക്ട് ആൻറി നാർകോട്ടിക് സബ്സ്റ്റൻസ് ആക്ഷൻ ഫോഴ്സ്) ഉയർന്ന മാഫിയ ബന്ധ ആക്ഷേപങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ നടപടി. തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശാനുസരണം അനധികൃത മദ്യവും മയക്കുമരുന്ന് വിപണനവും കെണ്ടത്താൻ ജില്ലകളിലെ ഡാൻസാഫിനെ ശക്തിപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു പരിശോധന. എന്നാൽ, ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പ്രത്യേക സംഘാംഗങ്ങളെ അതത് യൂനിറ്റുകളിലേക്ക് മടക്കി അയച്ചിരുന്നു.
തിരുവനന്തപുരത്തെ ഡാൻസാഫിനെതിരായി ഇൻറലിജൻസ് റിപ്പോർട്ടുണ്ടെന്ന വാർത്ത ഡി.ജി.പി അനിൽ കാന്ത് ഉൾപ്പെടെയുള്ളവർ നിഷേധിച്ചിരുന്നു. എന്നാൽ അനിൽ കാന്ത് ഡി.ജി.പിയാകുന്നതിന് മുമ്പ് ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.മയക്കുമരുന്ന് പിടികൂടാൻ രൂപവത്കരിച്ച ഡാൻസാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്നായിരുന്നു ഇൻറലിജൻസ് റിപ്പോർട്ട്.
മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന കഞ്ചാവ് റോഡിലിട്ട് കേസെടുക്കുകയാണ് ഡാൻസാഫിെൻറ രീതിയെന്നായിരുന്നു ഇൻറലിജൻസിെൻറ കണ്ടെത്തൽ. ലഹരിമാഫിയക്കെതിരെ പ്രവർത്തിക്കേണ്ട പൊലീസ് സംഘത്തിെൻറ പ്രവർത്തനം സിനിമാക്കഥയെ വെല്ലുന്ന രീതിയിലായിരുന്നെന്നും ഇൻറലിജൻസ് റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്ത് വർധിച്ചുവന്ന ലഹരികടത്ത് തടയാനായിരുന്നു എസ്.ഐയുടെ നേതൃത്വത്തിൽ ഡാൻസാഫിൽ പ്രത്യേക സംഘം രൂപവത്കരിച്ചത്. ലഹരി വിൽപന നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിന് പകരം ലഹരിമാഫിയയെ കൂട്ടുപിടിച്ച് വ്യാജ കേസുണ്ടാക്കി പേരെടുക്കാനായിരുന്നു സംഘത്തിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.