ശംഖുംമുഖം ബീച്ച് റോഡ് നിർമാണം നിലച്ചു
text_fieldsശംഖുംമുഖം: തകർന്ന ബീച്ച് റോഡിെൻറ നിർമാണപ്രവർത്തനങ്ങൾ നിലച്ചിട്ടും ജനപ്രതിനിധികളടക്കം നിസ്സംഗത തുടരുന്നു. ശംഖുംമുഖം ബീച്ച് മേഖല സംരക്ഷിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും അധികൃതർ തയാറാകുന്നുമില്ല. മൂന്നുവര്‍ഷം മുമ്പുണ്ടായ കടലാക്രണത്തില്‍ തകര്‍ന്ന റോഡിെൻറ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പൂർണമായും നിലച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് റോഡിെൻറ പണി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഡയഫ്രം വാളിെൻറ നിര്‍മാണം ആരംഭിച്ചെങ്കിലും വൈകാതെ നിർത്തിെവക്കുകയായിരുന്നു. പൈലിങ് നടത്തി നീളത്തില്‍ ഷീറ്റുകള്‍ സ്ഥാപിച്ച് ഡയഫ്രം വാള് നിര്‍മിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിന് സര്‍ക്കാറിെൻറ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനുള്ള നടപടിക്രമങ്ങളുമായി പൊതുമരാമത്ത് വകുപ്പിനുവേണ്ടി കരാറെടുത്ത ഊരാളുങ്കല്‍ കോഓപറേറ്റിവ് സൊസൈറ്റി മുന്നോട്ട് പോകുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. നിലവിലെ കരാറില്‍നിന്ന് ഇതിനായി രണ്ടുകോടി രൂപ അധികമായി അനുവദിക്കണമെന്നാണ് ആവശ്യം.
തീരറോഡിനെ കടലാക്രണത്തില്നിന്ന് സംരക്ഷിക്കുന്നതിന് നൂതന സാേങ്കതികവിദ്യയായ റീ ഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ് ഡയഫ്രം വാള് നിര്‍മിച്ച് ആങ്കര്‍ ചെയ്ത് 260 മീറ്റര്‍ നീളത്തിലും 50 സെൻറീമീറ്റര്‍ കനത്തിലും എട്ട് മീറ്റര്‍ താഴ്ച്ചയിലുമാണ് സംരക്ഷണഭിത്തി നിര്‍മിക്കാൻ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഏഴരമീറ്റര്‍ വീതിയുള്ള രണ്ടുവരിപ്പാതയും നിർമിക്കും. ശംഖുംമുഖം പഴയരീതിയില്‍ പുനർനിർമിക്കുന്നതിന് 5.32 കോടിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉൾപ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പുനര്‍നിര്‍മാണ രൂപരേഖ തയാറാക്കിയത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാകാത്തതിന് പുറമെ വെളിച്ചവും സുരക്ഷ സംവിധാനങ്ങളുമില്ലാതെ ബീച്ച് സഞ്ചാരികള്‍ക്ക് സുരക്ഷിതമല്ലാത്തയിടമായി മാറിയിട്ടുണ്ട്. ബീച്ചിനോട് ചേര്‍ന്ന് രണ്ടരക്കോടിരൂപയുടെ സൂനാമി ഫണ്ട് ഉപയോഗിച്ച് 2008ല്‍ ടൂറിസം വകുപ്പ് നിര്‍മിച്ച പാര്‍ക്ക് ഇനിയും കൃത്യമായി ഉപയോഗിക്കാന്‍പോലും കഴിയാതെ കാടുപിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു. സീസണ് സമയത്തെങ്കിലും സഞ്ചാരികളെ ആകര്‍ഷിക്കാനായി ഇവിടം വൃത്തിയാക്കാന്‍ ഡി.ടി.പി.സിക്ക് കഴിഞ്ഞിട്ടില്ല. 'ബ്യൂട്ടിഫിക്കേഷന് ഓഫ് ശംഖുംമുഖം' എന്ന പേരില്‍ ബീച്ചിനെ മോടിപിടിപ്പിക്കാനായി ഡി.ടി.പി.സി ആവിഷ്കരിച്ച പദ്ധതി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പകുതിവഴിയിലാണ്. കല്‍മണ്ഡപങ്ങളും ആറാട്ടുകുളവും കൊട്ടാരങ്ങളുമൊക്കെയായി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന ശംഖുംമുഖം അധികാരികളുടെ അനാസ്ഥമൂലം പ്രതാപം നഷ്ടമാവുന്ന അവസ്ഥയിലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.