എം.ബി.എ പുനർമൂല്യനിർണയത്തിൽ വിവാദം; അവാസ്തവമെന്ന് സർവകലാശാല
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ എം.ബി.എ പരീക്ഷയിൽ തോറ്റ മൂന്ന് വിദ്യാർഥികളുടെ ഉത്തരക്കടലാസ് മൂന്നാം തവണയും മൂല്യനിർണയം നടത്താൻ തീരുമാനിച്ചതിനെ ചൊല്ലി വിവാദം. ഇത് ചട്ടവിരുദ്ധമാണെന്നാണ് ആരോപണം. വാർത്ത അവാസ്തവവും സ്വാർഥലക്ഷ്യങ്ങൾക്കുള്ള കളമൊരുക്കലുമാണെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.
മൂന്നു സെമസ്റ്ററുകളിലെ എല്ലാ കോഴ്സുകൾക്കും മികച്ച േഗ്രഡ് കരസ്ഥമാക്കിയ മൂന്ന് വിദ്യാർഥികൾ രേഖാമൂലം പരാതി സമർപ്പിച്ചു. മുൻവിരോധത്തിെൻറ പേരിൽ ഒരു വിഷയത്തിൽ മാത്രം ബോധപൂർവം പരാജയപ്പെടുത്തി പകതീർക്കുകയാണെന്ന വിദ്യാർഥികളുടെ പരാതി സർവകലാശാലയുടെ സി.എസ്.എസ് റെഗുലേഷൻ അനുസരിച്ച് പരാതി പരിഹാരസെൽ പരിശോധിച്ചു. സൂക്ഷ്മപരിശോധന നടത്തിയ ഉത്തരക്കടലാസ് ബന്ധപ്പെട്ട വിദ്യാർഥികളെ കാണിക്കണമെന്ന ചട്ടം പാലിക്കാതിരുന്നാൽ പരാതിയും ബന്ധപ്പെട്ട രേഖകളും അക്കാദമിക വിദഗ്ധർ പരിശോധിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
ഇത് വൈസ് ചാൻസലർ അധ്യക്ഷനായ അക്കാദമിക് കമ്മിറ്റി ചർച്ച ചെയ്ത് വിദ്യാർഥികൾ വ്യക്തിപരമായ പകപോക്കലിന് വിധേയമായിട്ടുണ്ടോയെന്ന് പരാതിയും രേഖകളും പരിശോധിച്ച് സർവകലാശാലക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാനേജ്മെൻറ് ഡീനെയും വിഷയവിദഗ്ധനെയും ചുമതലപ്പെടുത്തി. റെഗുലേഷന് വിരുദ്ധമായ ഒരു തീരുമാനവും കമ്മിറ്റിയിൽ ഉണ്ടായിട്ടില്ല. ഉത്തരക്കടലാസ് പുനർമൂല്യ നിർണയമെന്നത് ചിലരുടെ കേവലം ഭാവനാസൃഷ്ടി മാത്രമാെണന്നും സർവകലാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.