കോട്ടൺഹിൽ സ്കൂൾ ഇനി കാമറ നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: മന്ത്രി വാക്കുപാലിച്ചു, കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ് ഇനി സമ്പൂർണ കാമറ നിരീക്ഷണത്തിൽ. സ്കൂളിലെയും പരിസരത്തെയും ചലനങ്ങൾ ഒപ്പിയെടുക്കാൻ അത്യാധുനിക സൗകര്യമുള്ള 23 സിസിടിവി കാമറ സ്ഥാപിച്ചു. സ്കൂളിന് സിസിടിവി സംവിധാനം ഒരുക്കുമെന്ന് നേരത്തെ സ്ഥലം എം.എൽ.എകൂടിയായ ഗതാഗത മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തുടർന്ന് കാമറ സ്ഥാപിക്കാനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പണം അനുവദിക്കുകയായിരുന്നു. സ്കൂൾ പരിസരവും പുറത്തുനിന്നുള്ള ദൃശ്യങ്ങളും ലഭിക്കുന്ന തരത്തിലാണ് നൈറ്റ് വിഷൻ കാമറകൾ സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രധാനധ്യാപകർക്ക് നേരിൽ ലഭിക്കും.
സൂം ചെയ്യാനുള്ള സംവിധാനവുമുണ്ട്. കെൽട്രോണാണ് പദ്ധതി നടപ്പാക്കിയത്. അടുത്ത ഘട്ടമായി കൂടുതൽ കാമറകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കോട്ടൺഹിൽ സ്കൂളിന് കഴിഞ്ഞ മാസം മന്ത്രി സ്കൂൾ ബസ് അനുവദിച്ചിരുന്നു. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ വാട്ടർ കിയോസ്കും മന്ത്രി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.