പരിശോധനഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടുനൽകി; ആശങ്കയുമായി പ്രദേശവാസികൾ
text_fieldsപോത്തൻകോട്: പരിശോധനഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടുനൽകുകയും സംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവായതോടെ പ്രദേശവാസികൾ ആശങ്കയിൽ. കണിയാപുരം കരിച്ചാറ കുന്നിൽ വീട്ടിൽ മരിച്ച വിജയമ്മ(55)യുടെ പരിശോധനഫലമാണ് പോസിറ്റീവായത്.
കഴിഞ്ഞ മാസം 21ന് ശ്വാസതടസ്സത്തെ തുടർന്ന് വിജയമ്മയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ മാസം 5ന് മരണപ്പെടുകയും 6ന് മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്യുകയും ചെയ്തു. ആദ്യത്തെ പരിശോധനഫലം നെഗറ്റീവ് ആയിരുന്നു.
എന്നാൽ നാലിന് വീണ്ടും പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. ഫലം വരുന്നതിന് മുമ്പ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോവിഡ് േപ്രാട്ടോക്കോൾ പാലിക്കാതെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. സംസ്കാര ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തിരുന്നു.
ഈ സംഭവം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കുണ്ടായ ഗുരുതര പിഴവാണെന്ന് ആരോപണമുണ്ട്. വീഴ്ച ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർക്ക് പരാതി കൊടുക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം സന്ദർശിച്ചവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തവരുടെയും ലിസ്റ്റ് മംഗലപുരം പൊലീസ് തയാറാക്കി വരുന്നു. ഭർത്താവ്: തങ്കപ്പൻ. മക്കൾ: ഹിമ, ഹിമേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.