എട്ട് അധ്യാപകർക്ക് കോവിഡ്; കോട്ടൺഹിൽ സ്കൂൾ അടച്ചു
text_fieldsതിരുവനന്തപുരം: അധ്യാപകരിൽ കോവിഡ് സ്ഥിരീകരിച്ചതോടെ സ്കൂൾ തുറന്നദിനം തന്നെ കോട്ടൺഹിൽ ഹയർസെക്കൻഡറി സ്കൂൾ അടച്ചു. ഇനി വെള്ളിയാഴ്ചയേ തുറക്കൂ. യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ എട്ട് അധ്യാപകരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ ദിവസം സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നിച്ച് വ്യാപൃതരായവരാണ്. രോഗം സ്ഥിരീകരിച്ച ആരും തിങ്കളാഴ്ച സ്കൂളിൽ എത്തിയില്ല. എന്നാൽ, ഇവർക്ക് മറ്റ് അധ്യാപകരുമായി സമ്പർക്കമുള്ളതിനാൽ സ്കൂളിന് അവധി നൽകാൻ തീരുമാനമെടുക്കുകയായിരുന്നു. കോട്ടൺഹിൽ ഹയർസെക്കൻഡറിയുടെ സമീപത്തുള്ള എൽ.പി സ്കൂളിലാണ് മന്ത്രിമാരായ വി. ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ. അനിൽ എന്നിവർ പെങ്കടുത്ത പ്രവേശനോത്സവത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. സംസ്ഥാനത്തെ മറ്റ് ഏതാനും സ്കൂളുകളിലും അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.