വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തവർക്ക് കോവിഡ്; വ്യാപനത്തിനിടയാക്കിയവർക്കെതിരെ കേസ്
text_fieldsനെടുമങ്ങാട്: കോവിഡ് വ്യാപനത്തിനിടയാക്കിയവർക്കെതിരെ കേസ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കോവിഡ് പരിശോധനകളിൽ രോഗവ്യാപനം കൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മേലാംകോട് സ്വദേശിയുെടയും നെട്ട സ്വദേശിയുെടയും വിവാഹത്തോടനുബന്ധിച്ച് നടത്തിയ ആഘോഷങ്ങളിൽ പങ്കെടുത്തവർക്കാണ് രോഗം പിടിപെട്ടതെന്ന് സ്ഥിരീകരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ ആഘോഷങ്ങൾക്ക് ഇരുനൂറിലധികം പേർ പങ്കെടുത്തിരുന്നു.
കൃത്യമായ സാമൂഹിക അകലം പാലിക്കാതെയും മാസ്ക്കുകൾ ശരിയായ രീതിയിൽ ധരിക്കാതെയും സാനിറ്റൈസർ ഉപയോഗിക്കാതെയും പരിപാടികൾ നടത്തിയതുകൊണ്ടാണ് ഇത്രയധികം ആളുകൾക്ക് രോഗം പിടിപെടാനിടയായത്. വധൂവരന്മാർക്ക് ഉൾെപ്പടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വരന്മാരുടെയും അടുത്ത ബന്ധുക്കളുെടയും പേരിൽ നെടുമങ്ങാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.