കോവിഡ് വാർഡ് 'ഉമ്മറക്കോലായയായി'; വീട്ടുകാരെ വിളിച്ച് മെഡിക്കൽ കോളജിലെ രോഗികൾ
text_fieldsതിരുവനന്തപുരം: കോവിഡ് വാർഡിലെ ഒറ്റപ്പെടലിൽനിന്ന് ആശ്വാസം ആഗ്രഹിച്ചവർക്ക് 'വീട്ടുകാരെ വിളിക്കാം' പദ്ധതി അനുഗ്രഹമായി. മെഡിക്കൽ കോളജിലെ രോഗികളാണ് വിഡിയോ കാളിലൂടെ ബന്ധുക്കളുമായി വിശേഷങ്ങൾ പങ്കുെവച്ചത്. മന്ത്രി വീണ ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു. രോഗത്തിെൻറയും വീട്ടുകാരിൽനിന്ന് അകന്നുനിൽക്കുന്നതിെൻറയും അസ്വസ്ഥതകളിൽ കഴിഞ്ഞിരുന്ന രോഗികൾക്ക് പുത്തനുണർവ് നൽകിയിരിക്കുകയാണ് മെഡിക്കൽ കോളജ് അലുമ്നി അസോസിയേഷെൻറ സഹകരണത്തോടെ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ പദ്ധതി.
വൈകീട്ട് മൂന്നുമുതൽ രണ്ട് മണിക്കൂറോളം രോഗികൾക്ക് സ്വന്തം വീട്ടിലെന്ന പോലെ കുടുംബാംഗങ്ങളുമായി വിശേഷങ്ങൾ പങ്കുവെക്കാം. രണ്ട് മണിക്കൂർ എന്നത് മൂന്നര മണിക്കൂർ വരെ നീളാറുണ്ട്. പുതിയ അത്യാഹിതവിഭാഗത്തിന് സമീപത്തെ വിവരാന്വേഷണ കേന്ദ്രത്തിൽ മൂന്ന് ജീവനക്കാരുടെ മേൽനോട്ടത്തിലാണ് രോഗികളും വീട്ടുകാരും തമ്മിൽ വീഡിയോ കാളിലൂടെയുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുന്നത്. ദിവസം 40 രോഗികൾക്കുവരെ വിഡിയോ കാൾ വഴി ബന്ധുക്കളോട് സംസാരിക്കാൻ അവസരം ലഭിക്കുന്നുണ്ട്.
പുതിയ സംവിധാനം നിലവിൽ വന്നതോടെ വാർഡിൽ നവോന്മേഷം ഉണ്ടായെന്ന് നഴ്സുമാർ പറയുന്നു. ദിവസങ്ങളോളം ബന്ധുക്കളെ കാണാനോ സംസാരിക്കാനോ കഴിയാതെ കഴിയുന്ന നിരവധി രോഗികളുണ്ട്. വീട്ടുകാരുമായി വിശേഷങ്ങൾ പങ്കുെവച്ചതിെൻറ സന്തോഷം രോഗികളിൽ പ്രകടമാണ്.
7994 77 1002, 7994 77 1008, 7994 77 1009, 7994 33 1006, 956 777 1006 എന്നീ നമ്പറുകളിലൂടെ എസ്.എം.എസ് വഴി ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകീട്ട് മൂന്നുമുതല് വിഡിയോ കാളിലൂടെ തിരികെ വിളിക്കും. രോഗാവസ്ഥയിൽ അടുത്ത ബന്ധുക്കളുടെ സാമീപ്യം ആഗ്രഹിച്ചിരുന്ന നിരവധിപേർക്ക് പുതിയ സംവിധാനം ആശ്വാസം പകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.