നിയമസഭ ജീവനക്കാരിൽ നിരവധി പേർക്ക് കോവിഡെന്ന്; അടിസ്ഥാന രഹിതമെന്ന് സെക്രട്ടറി
text_fieldsതിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനുശേഷം നിയമസഭ ജീവനക്കാരിൽ നിരവധി പേർക്ക് കോവിഡ് ബാധിെച്ചന്ന് കേരള ലെജിസ്ലേച്ചർ സെക്രേട്ടറിയറ്റ് അസോസിയേഷൻ. സഭാസമിതി യോഗങ്ങൾ ഉൾപ്പെടെ ഒഴിവാക്കി അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. കോവിഡ് പടർന്നുപിടിക്കുന്ന ഗുരുതര സ്ഥിതിവിശേഷമാണ് നിയമസഭ സെക്രേട്ടറിയറ്റിൽ നിലവിലുള്ളത്. രോഗബാധ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ നൂറിലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരായിരിക്കുന്ന സാഹചര്യത്തിലും രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ ജീവനക്കാർ ആശങ്കയിലാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ മുൻനിർത്തി രോഗനിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം നിയമസഭ സമ്മേളനത്തിനുശേഷം ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പിടിപെട്ടു എന്ന തരത്തില്‍ ചില സംഘടനകള്‍ നല്കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നിയമസഭ സെക്രട്ടറി വാർത്തക്കുറിപ്പിൽ അറിയിച്ചു. 1750 ല്‍പരം ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്ന നിയമസഭ സമുച്ചയത്തില്‍ നിലവില്‍ നാമമാത്രമായവര്ക്കുമാത്രമാണ് രോഗബാധയുണ്ടായത്. സഭാസമ്മേളനത്തിനുശേഷം നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളില്‍നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും നിയമസഭ സെക്രട്ടറി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.