സി.പി.എം എറണാകുളം നടപടി: തീരുമാനം പാർട്ടി സെൻററിേൻറത്; അവസാനംവരെ രഹസ്യം
text_fieldsതിരുവനന്തപുരം: എറണാകുളത്തിന് പുറത്തും സംഘടനയിൽ ശക്തമായ അനുരണനം ഉണ്ടാക്കിയ സി.പി.എമ്മിലെ അച്ചടക്ക നടപടിക്കുള്ള തീരുമാനം വന്നത് പാർട്ടി സെൻററിൽനിന്ന്. എറണാകുളത്തെയും മറ്റ് ജില്ലകളിലെ സംസ്ഥാന നേതാക്കൾപോലും അറിയാതെയായിരുന്നു നേതൃത്വത്തിെൻറ നീക്കം.
പി. ജയരാജനെയും ജി. സുധാകരനെയും പോലുള്ള ശക്തരെവരെ അടക്കിയശേഷമാണ് നേതൃത്വം കീഴ്ഘടകങ്ങളിലേക്ക് നീങ്ങുന്നത്. തരംതാഴ്ത്തലും താക്കീതും ശാസനയിലും ഒതുക്കിനിർത്തിയ നടപടിയെ പുറത്താക്കലിലേക്കുവരെ എത്തിച്ചത് കൃത്യമായ വിലയിരുത്തലിന് ശേഷമായിരുന്നു. ജില്ല സെക്രേട്ടറിയറ്റിെൻറ ശിപാർശയിൽ അസംതൃപ്തി സംസ്ഥാന സെക്രേട്ടറിയറ്റ് പ്രകടിപ്പിച്ചെങ്കിലും തുടർ നടപടികൾ ഭൂരിഭാഗം നേതാക്കളും അറിഞ്ഞതേയില്ല. കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവർ ഉൾപ്പെട്ട പാർട്ടി സെൻററും എം.എ. ബേബിയും എസ്. രാമചന്ദ്രൻ പിള്ളയും കൂടിയാണ് രണ്ട് അന്വേഷണ കമീഷൻ റിപ്പോർട്ടുകളും പരിശോധിച്ചത്.
നേതൃത്വത്തിെൻറ നിശ്ചയദാർഢ്യംമൂലം എറണാകുളത്തുനിന്നുള്ള സെക്രേട്ടറിയറ്റംഗം പി. രാജീവിന് പോലും തീരുമാനങ്ങളിൽ വലിയ റോളില്ലാതെ പോയി. വ്യാപകമായ പാർലമെൻററി വ്യാമോഹമാണ് എറണാകുളത്തെ മധ്യനിര നേതൃത്വത്തിൽ ഉള്ളതെന്നാണ് നേതൃത്വം എത്തിച്ചേർന്ന വിലയിരുത്തൽ.
ജില്ലയിൽ പാർലമെൻററി രംഗത്തെ വളർച്ചക്ക് വിഘാതം നേതാക്കളുടെ ഇൗ സ്വഭാവമാണ്. തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് സ്ഥാനാർഥിത്വം ലഭിച്ചില്ലെങ്കിൽ മറ്റാരെയും ജയിക്കാൻ അനുവദിക്കില്ലെന്ന മനോഭാവമാണ് വർഷങ്ങളായി ജില്ലയിൽ നടക്കുന്നത്.മുകളിൽനിന്ന് കെട്ടിയിറക്കിയ സ്ഥാനാർഥിയെന്ന് നേതാക്കൾതന്നെ പ്രചരിപ്പിച്ച്, സാധ്യതയുള്ള ജയംപോലും തട്ടിയകറ്റുകയാണെന്നും വിലയിരുത്തലുണ്ടായി. ഭരണത്തുടർച്ചയിൽ വിട്ടുവീഴ്ച പാടില്ലെന്ന ഉറച്ച നിലപാടായിരുന്നു േനതൃത്വത്തിന്.
സമാന സംഭവങ്ങളിൽ തിരുവനന്തപുരത്തും കോഴിക്കോടും കടുത്ത നടപടിയില്ലെന്ന ആക്ഷേപത്തിന് ഒാരോ മണ്ഡലത്തിലെയും വീഴ്ചകളുടെ ഗൗരവമനുസരിച്ചാണ് നടപടിയെന്നാണ് വിശദീകരണം. 'എറണാകുളം ഒാപറേഷനി'ലൂടെ സി.പി.എം സംസ്ഥാന നേതൃത്വം നൽകുന്ന നിർദേശം ഒന്ന് മാത്രം; ആരും അച്ചടക്കത്തിെൻറ വൃത്തത്തിന് പുറത്തല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.