സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സമ്മേളനം: പീഡന ആരോപണം, നാടകീയ രംഗങ്ങൾ
text_fieldsതിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി സെൻറർ സ്ഥിതിചെയ്യുന്ന പാളയം ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ പീഡന ആരോപണവും നാടകീയ രംഗങ്ങളും. സെക്രട്ടറിയായി പരിഗണിച്ച മുതിർന്ന അംഗത്തിനെതിരെ വനിതഅംഗം പരസ്യ ആക്ഷേപം നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
യുവ നേതാവ് െഎ.പി. ബിനുവിനെ സെക്രട്ടറിയാക്കാൻ ജില്ല സെക്രട്ടറി നിർദേശിച്ചു. സമ്മേളനം ഇത് അംഗീകരിച്ചതോടെ വിവാദത്തിൽ നിന്ന് തൽക്കാലത്തേക്ക് തലയൂരി.
കെ.എം.സി.സി ഹാളിൽ ചേർന്ന സമ്മേളനം ഉച്ചയൂണിന് പിരിഞ്ഞപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സമ്മേളനത്തിൽ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും സംസ്ഥാന സമിതി അംഗം എം. വിജയകുമാറും പെങ്കടുത്തു. ഇവരുടെ സാന്നിധ്യത്തിലാണ് മുതിർന്ന വനിതപ്രതിനിധി ആക്ഷേപം ഉന്നയിച്ചത്. തന്നെ പീഡിപ്പിച്ചയാളെ സെക്രട്ടറിയാക്കിയാൽ ആത്മഹത്യ ചെയ്യുമെന്നും താനിപ്പോൾ ചാനലുകളെ വിളിച്ചുവരുത്തുമെന്നും ഇവർ വിളിച്ചുപറഞ്ഞു. നേതാക്കൾ ഇടപെട്ട് ആശ്വസിപ്പിച്ചു. ആരോപണവിധേയൻ പ്രതിനിധികൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. സമ്മേളനം പുനരാരംഭിച്ചപ്പോൾ പാളയം ഏരിയ കമ്മിറ്റി അംഗം െഎ.പി. ബിനുവിെൻറ പേര് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് ജില്ല സെക്രട്ടറി നിർദേശിക്കുകയായിരുന്നു. പ്രതിനിധികൾ െഎകകണ്േഠ്യന ഇതംഗീകരിച്ചു. വഞ്ചിയൂർ, പാളയം ലോക്കൽ കമ്മിറ്റികളുടെ ചുമതലയായിരുന്നു ബിനുവിന് ഇതുവരെ.
കുറച്ച് നാളുകളായി പാളയം ലോക്കൽ കമ്മിറ്റി കേന്ദ്രീകരിച്ചുള്ള വിഭാഗീയത ജില്ലനേതൃത്വത്തിന് തലേവദനയായിരുന്നു. സി.പി.എം ആസ്ഥാനം ഉൾപ്പെടുന്നത് എന്നതിലുപരി തലസ്ഥാനത്തെ പ്രക്ഷോഭങ്ങളിൽ മുഖ്യ പങ്കാളിത്തം വഹിക്കേണ്ടതും ഇൗ ലോക്കൽ കമ്മിറ്റിയാണ്. വിഭാഗീയത പരിഹരിക്കുന്നതിെൻറ ഭാഗമായാണ് കോർപറേഷനിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന ബിനുവിനെ സംഘടനാ തലപ്പത്തേക്ക് കൊണ്ടുവന്നത്. സെക്രട്ടറിയായതിന് പിന്നാലെ മഴക്കെടുതിയിൽ വെള്ളം കയറിയ തേക്കുംമൂട് ബണ്ട് പ്രദേശത്ത് സന്നദ്ധപ്രവർത്തനത്തിന് നേതൃത്വം നൽകി ബിനു പ്രവർത്തനം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.