കള്ളക്കടത്ത് കേസ്: താേഴത്തട്ട് വരെ സി.പി.എം വിശദീകരണം തുടങ്ങി
text_fieldsതിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസും മുഖ്യമന്ത്രിയുടെ ഒാഫിസുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം രാഷ്ട്രീയ ആക്രമണം ശക്തിപ്പെടുത്തിയതോടെ വിശദീകരിച്ച് അണികളെ സജ്ജമാക്കാൻ സി.പി.എം. കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങൾ പെങ്കടുത്ത് ജില്ല സെക്രേട്ടറിയറ്റ്, ജില്ല കമ്മിറ്റി അംഗങ്ങളുടെ യോഗമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. നേതൃത്വത്തിെൻറ നിലപാട് വിശദമാക്കുന്ന കുറിപ്പിനെ ആസ്പദമാക്കിയാണ് റിപ്പോർട്ടിങ്. അടുത്ത ഘട്ടത്തിൽ താേഴത്തട്ടിലേക്ക് വ്യാപിപ്പിക്കും. സാമൂഹിക അകലം പാലിച്ച് കുടുംബയോഗം വിളിക്കാനും വാട്സ്ആപ് ഗ്രൂപ്പുകളുടെ യോഗം പ്രാദേശികതലത്തിൽ ചേരാനും ധാരണയായി. രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ അണികളിലും അഭ്യുദയകാംക്ഷികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിെൻറ കൂടി അടിസ്ഥാനത്തിലാണിത്. ഒപ്പം പാർട്ടി മുഖപത്രം, സമൂഹമാധ്യമങ്ങളിലൂടെയുള്ള പാർട്ടി ഒാൺ ലൈൻ ക്ലാസ്, നേതാക്കളുടെ പ്രസംഗം എന്നിവയിലൂടെ പാർട്ടി നിലപാട് വിശദീകരിക്കും.മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് അങ്ങേയറ്റം മങ്ങലേൽപ്പിക്കുക എന്ന ലക്ഷ്യമാണ് പ്രതിപക്ഷത്തിന് എന്ന് സി.പി.എം തിരിച്ചറിയുന്നു.
തുടക്കത്തിലെ നിശ്ശബ്ദതക്ക് ശേഷം മുഖ്യമന്ത്രിതന്നെ സ്വർണക്കടത്ത് കേസ്, മുൻ സെക്രട്ടറിക്ക് പ്രതികളെന്ന് കരുതുന്നവരുമായുള്ള ബന്ധം ഇവ കൃത്യമായി വിശദീകരിച്ച് രംഗെത്തത്തിയത് ഇൗ പശ്ചാത്തലത്തിലാണ്. സംസ്ഥാനം നേരിട്ട ദുരന്തങ്ങൾക്കുമുന്നിൽ പതാറാതെ നടത്തിയ പ്രവർത്തനം, കോവിഡ് പ്രതിരോധത്തിലെ മികവ് എന്നിവ വഴി തുടർഭരണത്തിലേക്ക് എൽ.ഡി.എഫ് കടക്കുമോയെന്ന സംശയമാണ് ആക്ഷേപത്തിന് പിന്നിലെന്ന് നേതൃത്വം വിശദീകരിക്കുന്നു.
കള്ളക്കടത്ത് പുറത്ത് വന്നയുടൻ അന്വേഷണത്തിന് കേന്ദ്രത്തിന് കത്തെഴുതിയതും ആക്ഷേപം ശ്രദ്ധയിൽപെട്ടപ്പോൾ എം. ശിവശങ്കറിനെ ചുമതലകളിൽ നിന്ന് നീക്കിയതും അന്വേഷണം തെൻറ ഒാഫിസിനെക്കുറിച്ചും ആവാമെന്ന് പറഞ്ഞതും മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധി വെളിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിലായ പ്രതികളിലൊരാൾ ബി.ജെ.പിക്കാരനാണ്, ഒടുവിൽ അറസ്റ്റ് ചെയ്തത് മുസ്ലിം ലീഗിെൻറ പ്രമുഖ നേതാവിെൻറ അടുത്ത ബന്ധുവിനെയാണ്, ഇടതുപക്ഷവുമായി ബന്ധമുള്ള ഒരാളുടെ പേരിലും ആരോപണം ഉയർന്നിട്ടില്ല തുടങ്ങിയവ വിശദീകരിച്ചാണ് രാഷ്ട്രീയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.