പോങ്ങനാട് ഗവ.എച്ച്.എസിൽ ക്രാഫ്റ്റ് 23 ശിൽപശാല
text_fieldsകിളിമാനൂർ: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പാക്കുന്ന ക്രാഫ്റ്റ് -23 ശിൽപശാലക്ക് പോങ്ങനാട് ഗവ. ഹൈസ്കൂളിൽ തുടക്കമായി. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളെ പ്രവൃത്തിപരിചയവുമായി കോർത്തിണക്കിയാണ് പരിപാടി നടപ്പാക്കുന്നത്.
കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഏഴാം ക്ലാസ് കുട്ടികൾക്കാണ് മൂന്നുദിവസത്തെ ശിൽപശാല സംഘടിപ്പിക്കുന്നത്. അധ്യാപകരായ രേഷ്മ, ബിന്ദു, സിന്ധു ദിവാകരൻ, സ്പെഷൽ എജുക്കേറ്റർ അനശ്വര എസ്. കുമാർ എന്നിവരാണ് ശിൽപശാലക്ക് നേതൃത്വം നൽകുന്നത്. കിളിമാനൂർ പഞ്ചായത്ത് അംഗം പോങ്ങനാട് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് ജി. ജ്യോതികുമാർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ ജി. അനിൽകുമാർ സ്വാഗതം പറഞ്ഞു. ബി.പി.സി സാബു വി.ആർ പദ്ധതി വിശദീകരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.