അധ്യാപകർക്കും വിദ്യാർഥികൾക്കും അപകീർത്തി സന്ദേശങ്ങൾ, വിദ്യാർഥി പിടിയിൽ
text_fieldsതിരുവനന്തപുരം: ഓൺലൈൻ വഴി വിദ്യാർഥിനികളെയും അധ്യാപകരെയും അപകീർത്തിെപ്പടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്കൂൾ വിദ്യാർഥി സൈബർ പൊലീസിെൻറ പിടിയിൽ. കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വിദ്യാലയത്തിലെ നിരവധി രക്ഷാകർത്താക്കളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും ലഭിച്ച പരാതികളിന്മേൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
അശ്ലീല സന്ദേശങ്ങൾ ഉൾപ്പെടെ ചാറ്റ് ചെയ്യാൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റിലൂടെയാണ് അജ്ഞാതരായ പലരുടെയും ഐ.ഡി ഉപയോഗിച്ച് ഇയാൾ സഹപാഠികൾക്കും അധ്യാപകർക്കും അശ്ലീല സന്ദേശങ്ങളും ഭീഷണിയും അയച്ചത്. മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ പരിശോധിച്ചതിൽ നിരവധി സഹവിദ്യാർഥിനികളുടെ ഫോട്ടോയടക്കം ചാറ്റ് നടത്തിയതിെൻറ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ഓൺലൈൻ ക്ലാസിനിടയിൽ എടുത്ത ചിത്രങ്ങളാണ് വിദ്യാർഥി ഇതിനായി ഉപയോഗിച്ചത്. സഹപാഠികളെയും അധ്യാപകരെയും ഭീതിയിലാഴ്ത്തുകയെന്ന ഉദ്ദേശ്യത്തിലും ഒരിക്കലും പിടിക്കപ്പെടില്ലെന്ന മിഥ്യാധാരണയിലുമാണ് ഇത് ചെയ്തുപോയതെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി.എസ്, എസ്.ഐ സതീഷ് ശേഖർ, സീനിയർ സി.പി.ഒ സുധീർ, സി.പി.ഒമാരായ അദീൻ അശോക്, ശ്യാം, സൗമ്യ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കുട്ടിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.