ബോംബ് സ്ഫോടനക്കേസിലെ പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: തുമ്പ ആറ്റിൻകുഴി റെയിൽവേ ക്വാർട്ടേഴ്സിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ നാടൻ ബോംബുെവച്ച് സ്ഫോടനം നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
പള്ളിത്തുറ വാർഡിൽ ആറ്റിൻകുഴി മണക്കാട്ടുവിളാകം വീട്ടിൽ മുട്ട വിനോദ് എന്നു വിളിക്കുന്ന വിനോദി(30)നെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 10നാണ് സംഭവം.
സമീപത്തെ സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, ഇയാളുടെ വീട്ടിൽനിന്ന് നാടൻ ബോംബുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെക്കുറിച്ച് കഴക്കൂട്ടം സൈബർ സിറ്റി അസി.കമീഷണർ അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ തുമ്പ എസ്.എച്ച്.ഒ അജേഷ് വിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.