മോഷണക്കേസിലെ പ്രതി രണ്ടുവർഷത്തിനു ശേഷം പിടിയിൽ
text_fieldsതിരുവനന്തപുരം: പേരൂർക്കടയിൽ 2018ൽ നടന്ന മോഷണക്കേസിലെ പ്രതി പിടിയിലായെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
തമിഴ്നാട് തിരുനെൽവേലി ജില്ലയിൽ രാധാപുരം താലൂക്കിൽ കുമാരപുരം വില്ലേജിൽ സുവിശേഷപുരം മുല്ലൂർ സ്ട്രീറ്റിൽ ഡോർ നം.9/31ൽനിന്ന് കന്യാകുമാരി ജില്ലയിൽ വിളവൻകോട് താലൂക്കിൽ പാലപ്പള്ളി കരിങ്കൽ ദേവികോട് പൂമ്പാറവിള ഡോർ നം 2/61ാം നമ്പർ വീട്ടിൽ വാടകക്ക് താമസിക്കുന്ന സെബാസ്റ്റ്യൻ ജോസഫി(37)നെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
വഴയിലയിലുള്ള താമരശേരി ബേക്കറി ഉടമയുടെ വീട്ടിൽനിന്ന് 47 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചശേഷം ഒളിവിൽ പോകുകയായിരുന്നു.
ബേക്കറിയിലെ ജോലിക്കാരനായിരുന്നു പ്രതി. ബേക്കറി ഉടമയുടെ അസുഖബാധിതയായ ഭാര്യക്ക് ആഹാരസാധനങ്ങൾ പതിവായി ബേക്കറിയിൽനിന്ന് എത്തിക്കുമായിരുന്നു. ഈ സമയങ്ങളിൽ ആളില്ലാത്ത തക്കംനോക്കി അലമാരയുടെ താക്കോൽ കൈവശപ്പെടുത്തുകയും സ്വർണാഭരണങ്ങളും പണവും കവർന്നശേഷം താക്കോൽ തിരികെ വെക്കുകയായിരുന്നു.
വളരെ നാളുകൾ കഴിഞ്ഞ് ബേക്കറി ഉടമ മോഷണവിവരം അറിയുമ്പോഴേക്കും പ്രതി ജോലി മതിയാക്കി തമിഴ്നാട്ടിലേക്ക് മടങ്ങിയിരുന്നു.
പേരൂർക്കട പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി തമിഴ്നാട്ടിലെ തൂത്തുക്കുടിയിലും തിരുനെൽവേലിയിലും ഒളിവിൽ കഴിഞ്ഞ് ലോറി ഡ്രൈവറായി ജോലി നോക്കുകയാണെന്ന് മനസ്സിലാക്കി.
പേരൂർക്കട എസ്.എച്ച്.ഒയുടെ നേതൃത്ത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.