ഭർത്താവിന്റെ ജോലി ലഭിച്ചില്ല; യുവതി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsതിരുവനന്തപുരം: മരിച്ച ഭർത്താവിന്റെ ജോലി തനിക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിലെ ചുറ്റുമതിലിൽ കയറി യുവതിയുടെ ആത്മഹത്യശ്രമം. പാറശ്ശാല ധനുവച്ചപുരം നെടിയാംകോട് സ്വദേശി പ്രകാശിന്റെ ഭാര്യ ശ്രീരഞ്ജിനിയാണ് (38) ചൊവ്വാഴ്ച വൈകീട്ട് ആറോടെ കോബാങ്ക് ടവറിന് സമീപത്തെ മതിലിൽ കയറിയത്. നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസും ഫയർഫോഴ്സും അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
14 വർഷം കാരക്കോണം, വെള്ളറട, ഉദിയൻകുളങ്ങര, ബാലരാമപുരം സഹകരണ ബാങ്കുകളിലെ താൽകാലിക വാച്ചറായിരുന്ന പ്രകാശ് മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തു. ഇദ്ദേഹത്തിന്റെ ജോലി തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് ഇവർ കേരള ബാങ്ക് ആസ്ഥാനത്തും റീജനൽ ഓഫിസുകളിലും കയറിയിറങ്ങിയെങ്കിലും താൽകാലിക ജീവനക്കാരനായതിനാൽ പകരം ജോലി നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.