റോഡ് നിർമാണത്തെ ചൊല്ലി തർക്കം; ഗ്രാമപഞ്ചായത്തംഗത്തിന് മർദനം
text_fieldsകഴക്കൂട്ടം: അണ്ടൂർകോണം പാഴ്ചിറയിൽ റോഡ് നിർമാണത്തെ ചൊല്ലി തർക്കം. ഗ്രാമപഞ്ചായത്തംഗത്തിനും ഭർത്താവിനും മർദനമേറ്റതായി പരാതി. എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന റോഡിെൻറ ഓട നിർമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
അണ്ടൂർകോണം ഗ്രാമപഞ്ചായത്ത് പായ്ച്ചിറ വാർഡ് അംഗമായ ഹസീന അൻസറിനും ഭർത്താവ് അൻസറിനുമാണ് മർദനമേറ്റത്. രണ്ടുപേരും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പായ്ച്ചിറ സലാഹുദീനും സംഘവുമാണ് മർദിച്ചതതെന്ന് മംഗലപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പായ്ച്ചിറ സലാഹുദീൻ, ഷഫീഖ്, സുധീർ എന്നിവർക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് പോയതിനുശേഷമാണ് പഞ്ചായത്തംഗത്തെയും ഭർത്താവിനെയും മർദിച്ചത്. റോഡ് നിർമാണ തർക്കമുള്ള സ്ഥലത്തെ സ്ത്രീയെ വാർഡ് മെംബറുടെയും ഭർത്താവിെൻറയും നേതൃത്വത്തിൽ ആക്രമിക്കുന്നത് തടഞ്ഞതാണെന്നും പൊലീസ് തങ്ങളെയാണ് മർദിച്ചതെന്നും സലാഹുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.