ട്രാൻസ്ജെൻഡേഴ്സിനുള്ള റേഷൻ കാർഡ് വിതരണം തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിനുള്ള റേഷൻ കാർഡിെൻറയും ഓണക്കിറ്റിെൻറയും വിതരണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്ത ഒരാൾ പോലുമുണ്ടാകരുതെന്നാണ് സർക്കാറിെൻറ നയമെന്ന് മന്ത്രി പറഞ്ഞു. ഇതിെൻറ ഭാഗമായാണ് ട്രാൻസ്ജെൻഡർ സമൂഹത്തിന് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നത്.
റേഷൻ കാർഡിന് അപേക്ഷിച്ചവർക്ക് അതിവേഗത്തിൽ അവ നൽകുമെന്നും മന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പിന് കീഴിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായുള്ള റേഷൻ കാർഡ് വിതരണമാണ് നടത്തിയത്. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, സാമൂഹികനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ കെ.വി. സുഭാഷ്കുമാർ, ജില്ല സാമൂഹികനീതി ഓഫിസർ എം. ഷൈനി മോൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.