വെൽഫെയർ പാർട്ടി ഭക്ഷ്യധാന്യ കിറ്റ് വിതരണം
text_fieldsപാങ്ങോട്: തിരുവനന്തപുരം ജില്ലയിലെ വാമനപുരം മണ്ഡലം, പാങ്ങോട് പഞ്ചായത്തിൽ മൂലപ്പേഴ്, വലിയ വയൽ, കാക്കാണിക്കര വാർഡുകളിൽ വെൽഫെയർ പാർട്ടി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി പാങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് നാസർ ചല്ലിമുക്ക് മൂന്ന് വാർഡ് കളിലെയും വിതരണം ഉദ്ഘാടനം നിർവഹിച്ചു. വറുതിയുടെയും പവിത്ര വ്രതത്തിൻ്റെയും കാലത്ത് ഇത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണെന്നും സർക്കാരുകളാണ് ഈ ഉത്തരവാദിത്വം കണ്ടറിഞ്ഞ് നിർവഹിക്കേണ്ടതെന്നും പറഞ്ഞ അദ്ധേഹം ഇത്തരം അടിസ്ഥാന ആവശ്യം നിറവേറ്റാൻ ഉത്തരവാദിത്വപ്പെട്ടവർ തയാറാവണമെന്നും ആവശ്യപ്പെട്ടു.
പാഞ്ചായത്തിൽ പാർട്ടി നിരവധി സൗജന്യ കുടിവെള്ള പദ്ധതികളും സോളിഡാരിറ്റി പോലുള്ള എൻ ജി ഒ കളുടെ സഹായ സഹകരണത്തോടെ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കിയിട്ടുള്ള കാര്യവും അവകളുടെ ഓപ്പറേഷൻ വിജയകരമായി നടത്തിവരുന്നതും പാർട്ടിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉത്തമ മാതൃകകളാണ് എന്നും അദ്ധേഹം അവകാശപ്പെട്ടു. എന്നിരുന്നാലും വെൽഫെയർ പാർട്ടി പോലുള്ള ചെറിയ പാർട്ടിക്കും സന്നദ്ധ ചാരിറ്റി സംഘടനകൾക്കും നാടിൻ്റെ ഇത്തരം അത്യാവശ്യങ്ങൾ നിറവേറ്റുന്നതിന് പരിമിതികളുണ്ട്.
പോഷകാഹാരം, ശുദ്ധമായ കുടിവെള്ളം, പാർപ്പിടം തുടങ്ങിയുള്ള അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പ് വരുത്തൽ അധികാരം കയ്യാളുന്നവർക്കും ശമ്പളം പറ്റുന്നവർക്കും നികുതിപ്പണം കൈകാര്യം ചെയ്യുന്നവർക്കും ബാധ്യതയാണെന്ന ബോധം ജനങ്ങൾക്കും ക്രിയാത്തമകമായി ഉണ്ടായാലേ ഈ പ്രശനത്തിന് പരിഹാരമാവു എന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി മണ്ഡലം നേതാക്കളായ, ഷാനവാസ് ചക്കമല, റെജീനാ നൗഷാദ്, രജനീ രാജ്, സുഗു കാക്കാണിക്കര, ഷൈലജ ബാബു, നസീർ മൗലവി, മാഹീൻ ചുള്ളിമാനൂർ, അഷ്റഫ് വട്ടക്കരിക്കകം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.