ജില്ലാ കലോത്സവം കളറാക്കി വിദ്യാർത്ഥികളും അധ്യാപകരും
text_fieldsതിരുവനന്തപുരം: കൗമാര കലയുടെ ലാസ‍്യലയ താളമേളങ്ങളുടെ കേളി കൊട്ടുയർത്തി രണ്ടാംദിനത്തിലും തിരുവനന്തപുരം ജില്ല കലോത്സവം കളറാക്കി വിദ്യാർഥികളും അധ്യാപകരും. 12 വേദികളിലായി നടക്കുന്ന കലോത്സവത്തിന്‍റെ രണ്ടാംദിവസമായ ബുധനാഴ്ച ഭരതനാട്യം, അറബനമുട്ട്, ദഫ്‌മുട്ട്, കേരളനടനം, സംഘഗാനം, മാപ്പിളപ്പാട്ട്, കുച്ചുപ്പുടി, വീണ, വയലിൻ തുടങ്ങിയ ഇനങ്ങൾ നടന്നു.
രണ്ടാംദിനത്തിൽ കൂടുതൽ മത്സരയിനങ്ങൾ ഉണ്ടായിരുന്നതിനാൽ ആദ്യദിനത്തെ അപേക്ഷിച്ച് കാഴ്‌ചക്കാരുടെ എണ്ണവും വർധിച്ചു. രണ്ടുവർഷത്തിനുശേഷം നടക്കുന്ന കലോത്സവത്തെ ഇരുകൈയും നീട്ടിയാണ് കുട്ടികളും രക്ഷിതാക്കളും വരവേറ്റത്. പൊലീസിന്റെയും അധ്യാപക സംഘടനകളുടെയും പൂർണപിന്തുണയുമുണ്ട്. എസ്.പി.സി, എൻ.സി.സി, ലിറ്റിൽ കൈറ്റ്‌സ് തുടങ്ങയവരും വിദ്യാർഥികളും പൂർണസമയം സന്നദ്ധരായി വിവിധ വേദികളിലുണ്ട്.
എന്നാൽ ഒരു ഡസൻ വേദികളുള്ള കലോത്സവനഗരിയിൽ വേദി തിരഞ്ഞ് നടക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും സഹായിക്കാൻ ഒരു സഹായകേന്ദ്രം ഉണ്ടെങ്കിലും അവിടിരിക്കുന്നവർക്ക് വേദികളെക്കുറിച്ചോ കലോത്സവ നഗരിയിലെ മറ്റ് സംവിധാനങ്ങളെ കുറിച്ചോ കൃത‍്യമായ ധാരണയില്ലാത്തത് മത്സരത്തിൽ പങ്കെടുക്കാൻ വരുന്നവരെ അൽപമൊന്ന് വലച്ചു. എങ്കിലും പരാതികൾ ഉയർന്നതിനെ തുടർന്ന് വരുംദിവസങ്ങളിൽ പിഴവുകൾ തിരുത്തുമെന്ന് സംഘാടകർ വ‍്യക്തമാക്ക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.