കേരളത്തിലേക്ക് ധാതുലവണങ്ങൾ കൊണ്ടുപോകരുത് –കന്യാകുമാരി എം.പി
text_fieldsനാഗർകോവിൽ: തമിഴ്നാട്ടിൽനിന്ന് കേരളത്തിെൻറ ആവശ്യങ്ങൾക്ക് പാറ, മണൽ ഉൾപ്പെടെയുള്ള ധാതുലവണങ്ങൾ കൊണ്ടുപോകരുതെന്നാണ് കോൺഗ്രസ് നിലപാടെന്ന് കന്യാകുമാരി ലോക്സഭാംഗം വിജയ് വസന്ത്. എം.പി ആയി ചുമതലയേറ്റ ശേഷം കന്യാകുമാരിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് ജില്ല ഭരണകൂടത്തോട് ചോദിച്ചപ്പോൾ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നാണ് ധാതുലവണങ്ങൾ കേരളത്തിലേക്ക് കൊണ്ടുപോകുന്നത് എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ എന്തിന് നമ്മുടെ വസ്തുക്കൾ മറ്റ് സംസ്ഥാനത്തിന് നൽകണമെന്ന് അദ്ദേഹം ചോദിച്ചു.
സ്വാമിതോപ്പിൽ വ്യോമതാവളം സ്ഥാപിക്കുക, മത്സ്യത്തൊഴിലാളികൾക്ക് വേണ്ട ഹെലികോപ്ടർ സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാർക്ക് നിവേദനം നൽകി. നാലുവരിപ്പാത പണി പൂർത്തിയാകാൻ രണ്ട് വർഷം എടുക്കും. കാവൽ കിണറ്-നാഗർകോവിൽ പാത ഡിസംബറിൽ പൂർത്തിയാകുമെന്നും പറഞ്ഞു. കേന്ദ്ര സർക്കാർ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് പാർലമെൻറിൽ ചർച്ച ചെയ്യാതെ പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഈ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.