Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫ​ര്‍ണ​സ് ഓ​യി​ല്‍...

ഫ​ര്‍ണ​സ് ഓ​യി​ല്‍ ക​ട​ലി​ലേക്കൊ​ഴു​കി​യ ഓ​ട നാ​ട്ടു​കാ​ര്‍ അ​ട​ച്ചു

text_fields
bookmark_border
ഫ​ര്‍ണ​സ് ഓ​യി​ല്‍ ക​ട​ലി​ലേക്കൊ​ഴു​കി​യ ഓ​ട നാ​ട്ടു​കാ​ര്‍ അ​ട​ച്ചു
cancel
camera_alt

ടൈ​റ്റാ​നി​യ​ത്തി​ൽ​നി​ന്ന്​ ക​ട​ലി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​കു​ന്ന ഓ​ട നാ​ട്ടു​കാ​ർ കോ​ൺ​ക്രീ​റ്റ് ചെ​യ്ത്​ അ​ട​ക്കു​ന്നു

ശം​ഖും​മു​ഖം: ടൈ​റ്റാ​നി​യ​ത്തി​ൽ​നി​ന്ന്​ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി ഫ​ര്‍ണ​സ് ഓ​യി​ല്‍ ക​ട​ലി​ലേ​െ​ക്കാ​ഴു​കി​യ ഓ​ട നാ​ട്ടു​കാ​ര്‍ കോ​ണ്‍ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചു. ക​മ്പ​നി​യി​ല്‍ നി​ന്നും മ​ലി​ന​ജ​ലം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങു​ന്ന​തി​നാ​യി ക​മ്പ​നി നേ​ര​ത്തെ സ്ഥാ​പി​ച്ചി​രു​ന്ന ഓ​ട​യാ​ണി​ത്. ഇ​തോ​ടെ ടൈ​റ്റാ​നി​യ​ത്തി​ല്‍നി​ന്നും മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് പോ​കാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ അ​ട​ഞ്ഞു.

പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി ക​ട​ല്‍ത്തീ​ര​ത്തി​ലൂ​ടെ പ​ട​ര്‍ന്നൊ​ഴു​കി​യ ഫ​ര്‍ണ​സ് ഓ​യി​ലി​െൻറ അ​വ​ശി​ഷ്​​ടം ക​ല​ര്‍ന്ന മ​ണ്ണ് ട്രാ​വ​ന്‍കൂ​ര്‍ ടൈ​റ്റാ​നി​യം ജീ​വ​ന​ക്കാ​രു​ടെ​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ നേരത്തെ വാ​രി​മാ​റ്റിയിരുന്നു.

വെ​ട്ടു​കാ​ട് മു​ത​ല്‍ സൗ​ത്ത് തു​മ്പ​വ​രെ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ക​ട​പ്പു​റ​ത്തു​നി​ന്ന്​ 10 ട​ണ്ണോ​ളം ഫ​ര്‍ണ​സ് ഓ​യി​ല്‍ ക​ല​ര്‍ന്ന മ​ണ്ണാ​ണ് മാ​റ്റി​യ​ത്. മാ​റ്റി​യ മ​ണ്ണ് ക​മ്പ​നി കോ​മ്പൗ​ണ്ടി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് അ​ധി​കൃ​ത​രെ​ത്തി പ​രി​ശോ​ധി​ച്ച​ശേ​ഷം ഓ​യി​ല്‍ നി​ര്‍വീ​ര്യ​മാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഫ​ര്‍ണ​സ് ഓ​യി​ല്‍ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങി​യ ഓ​ട അ​ടി​യ​ന്ത​ര​മാ​യി അ​ട​യ്​​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​തി​നെ​തു​ട​ര്‍ന്ന് തി​രു​വ​ന​ന്ത​പു​രം ത​ഹ​സി​ല്‍ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ഓ​ഫി​സി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളെ​യും ക​മ്പ​നി അ​ധി​കൃ​ത​രെ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം ചേ​ര്‍ന്നു.

ക​മ്പ​നി​യി​ല്‍നി​ന്ന്​ ക​ട​പ്പു​റ​ത്തേ​ക്ക് നി​ര്‍മി​ച്ചി​രി​ക്കു​ന്ന ഓ​ട​മു​ഖം അ​ടി​യ​ന്ത​ര​മാ​യി അ​ട​യ്​​ക്ക​ണ​മെ​ന്ന് ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ല​ക്ട​റു​ടെ​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡി​െൻറ​യും നി​ര്‍ദേ​ശം കി​ട്ടി​ശേ​ഷം മാ​ത്ര​മേ പ്ലാ​ൻ​റ്​ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കൂ എ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍കി. തു​ട​ര്‍ന്നാ​ണ് ഓ​യി​ല്‍ ക​ല​ര്‍ന്ന മ​ണ്ണ് തീ​ര​ത്തു​നി​ന്ന്​ വാ​രി​മാ​റ്റാ​ൻ നാ​ട്ടു​കാ​ര്‍ സ​ഹ​ക​രി​ച്ച​ത്.

എ​ന്നാ​ല്‍, ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങി​യ ഫ​ര്‍ണ​സ് ഓ​യി​ല്‍ കൂ​ടു​ത​ല്‍ ദൂ​രം ക​ട​ലി​ലേ​ക്ക് പ​ട​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഫ​ര്‍ണ​സ് ഓ​യി​ലി​െൻറ തീ​വ്ര​ത കാ​ര​ണം തീ​ര​ത്ത് മു​ട്ട​യി​ടാ​നെ​ത്തി​യ ക​ട​ലാ​മ​വ​രെ ച​ത്ത​ത് കൂ​ടു​ത​ല്‍ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി. ഒാ​യി​ൽ വ്യാ​പി​ക്കു​ന്ന​ത് കാ​ര​ണം തീ​ര​ക്ക​ട​ലി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങു​ക​യാ​ണ്.

ഓ​യി​ല്‍ ക​ട​ലി​ല്‍ കൂ​ടു​ത​ല്‍ പ​ട​രു​ന്ന​ത് കൂ​ടു​ത​ല്‍ പാ​രി​സ്ഥി​ത പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു. വേ​ളി, ശം​ഖും​മു​ഖം ക​ട​ല്‍ത്തീ​ര​ങ്ങ​ളി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഇ​റ​ങ്ങു​ന്ന​തി​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കു​ന്ന​തി​നു​മു​ള്ള ജി​ല്ലാ ക​ല​ക്ട​ര്‍ താ​ല്‍ക്കാ​ലി​ക വി​ല​ക്ക് നി​ല​നി​ല്‍ക്കു​ക​യാ​ണ്.

തീരസംരക്ഷണ സേന നിരീക്ഷണം തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം ഫാ​ക്ട​റി​യി​ലെ എ​ണ്ണ ക​ട​ലി​ലേ​ക്ക് പ​ട​ർ​ന്നോ എ​ന്ന​റി​യാ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ നി​രീ​ക്ഷ​ണം വ്യാ​ഴാ​ഴ്​​ച​യും തു​ട​ർ​ന്നു.

തീ​ര​ത്തോ​ട് അ​ടു​ത്ത് ഇ​ൻ​റ​ർ ടൈ​ഡ​ൽ സോ​ണി​ൽ നി​ല​യു​റ​പ്പി​ച്ച തീ​ര​സം​ര​ക്ഷ​ണ സേ​ന ഉ​ൾ​ക്ക​ട​ലി​ലേ​ക്ക് എ​ണ്ണ പ​ട​ർ​ന്നി​ട്ടു​ണ്ടോ എ​ന്നാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. എ​ണ്ണ ഉ​ൾ​ക്ക​ട​ലി​ലേ​ക്ക് പ​ട​ർ​ന്ന​താ​യി ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​യാ​യി​ട്ടി​ല്ല. സേ​ന​യു​ടെ സി-441 ​എ​ന്ന ചെ​റു​ക​പ്പ​ലും ക​ട​ലി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Titaniumoil leakagefurnace oil
News Summary - drainage Furnace Oil came to sea from titanium blocked
Next Story