തീരദേശത്ത് കുടിവെള്ളം കിട്ടാക്കനി
text_fieldsഅമ്പലത്തറ: ജില്ലയുടെ തീരമേഖലയില്‍ കുടിവെള്ളക്ഷാമം. ജപ്പാന് കുടിവെള്ളപദ്ധതി ഇഴയുന്നതും ശുദ്ധജലസ്രോതസ്സുകളിലെ മാലിന്യവും പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടുന്നതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നു.
കടലുമായി ചേര്‍ന്ന് കിടക്കുന്നത് കാരണം തീരത്ത് കിണറുകളിൽ ഉപ്പ് രസം കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നത്. തീരദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നിര്‍മാണം തുടങ്ങിയ ജപ്പാന്, ജന്റം കുടിവെള്ള പദ്ധതികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്.
ശംഖുംമുഖം മുതല്‍ പൂന്തുറ വരെ 2013ല്‍ സ്വിവറേജ് ലൈനിനായി സ്ഥാപിച്ച പൈപ്പുകള്‍ മണ്ണിനടിയില്‍ നശിക്കുകയാണ്. വലിയതുറ, വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ് എന്നീ നാല് വാര്‍ഡുകളില്‍ 37 കോടി മുടക്കിയാണ് സ്വിവറേജ് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വീടുകളിലേക്ക് ബന്ധിപ്പിക്കാനോ ലൈനുകള്‍ തമ്മില്‍ യോജിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. കെ.എസ്.യു.ഡി.പിയുടെ പദ്ധതി വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടത്തിയത്. 2014ല്‍ കമീഷന് ചെയ്യുമെന്നായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്. തീരദേശമേഖലയില്‍ പൊതുടാപ്പുകള്‍ അടക്കുകയും ചെയ്തതോടെ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്.
കുടിവെള്ളക്ഷാമം മുതലെടുത്ത് ജലമാഫിയ
തീരമേഖലയില്‍ കുടിവെള്ളം കിട്ടാക്കനിയായതോടെ വിലകൊടുത്ത് വാങ്ങുകയാണ് പലരും. ആവശ്യക്കാര്‍ കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. മാലിന്യം നിറഞ്ഞ തോടുകളില്‍നിന്നും ആറുകളില്‍നിന്നും ശേഖരിച്ച് ശുദ്ധീകരിക്കാതെയാണ് ടാങ്കറുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്യുന്നത്.
ടാങ്കര്‍ ലോറികള്‍ മത്സരിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന വെള്ളത്തില്‍ ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും അധികമാണെന്ന് കെണ്ടത്തിയിരുന്നു. ടാങ്കര്‍ വെള്ളത്തില്‍ അമ്ലാംശം ഉള്ളതിനാല്‍ കുടിക്കാന്‍ യോഗ്യമെല്ലന്നും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കെണ്ടത്തിയിരുന്നു. നടപടികള്‍ ഇല്ലാത്തതിനാൽ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു.
കരമനയാറ് മലിനമാകുന്നു
നഗരത്തിലെ പ്രധാന ശുദ്ധജലസ്രോതസ്സായ കരമനയാറ്റിൽ നാള്‍ക്കുനാള്‍ മലിന്യം നിറയുകയാണ്. മാലിന്യവാഹിനിയായ പാര്‍വതി പുത്തനാര്‍ ഒഴുകിച്ചേരുന്നത് കരമനയാറിലേക്കാണ്. നഗരത്തിലെ പ്രധാന പമ്പിങ് സ്റ്റേഷനുകള്‍ എല്ലാം കരമനയാറില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. ബ്ലീച്ചിങ് പൗഡര്‍ കലക്കിയാണ് കുടിവെള്ളമായി വിതരണം നടക്കുന്നത്.
ഉയര്‍ന്ന് കുപ്പിവെള്ള വില
കുപ്പി വെള്ളത്തിന്റെയും വില 20 രൂപയായി. പ്രദേശികമായി ഉല്പാദിപ്പിക്കുന്ന കുപ്പിവെള്ളം ലിറ്ററിന് 7.50 നിരക്കില്‍ കടകളില്‍ എത്തുന്നു. വന്‍കിട കമ്പനികള്‍ ലിറ്ററിന് ഒമ്പത് രൂപക്ക് നല്കിവന്നിരുന്നത് 14 രൂപയായി ഉയര്‍ത്തി. ഇതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.