നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങും
text_fieldsതിരുവനന്തപുരം: ജല അതോറിറ്റി പി.ടി.പി നഗർ സബ്ഡിവിഷന് കീഴിലെ ഭൂതല ജലസംഭരണിയുടെ വാൽവിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം.
തിരുമല, വലിയവിള, പുന്നയ്ക്കാമുഗൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, പൈറോഡ്, നെടുംകാട്, കാലടി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം, ബണ്ട്റോഡ്, ആറന്നൂർ, പ്രേംനഗർ, കുഞ്ചാലുംമൂട്, മേലാറന്നൂർ, സി.ഐ.ടി റോഡ് എന്നീ സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ എഴു മുതൽ രാത്രി 10 വരെ ജലവിതരണം പൂർണമായി മുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് കേന്ദ്രീകൃത ടോൾ ഫ്രീ നമ്പരായ 1916ൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.