ഡ്രൈവിങ് പരിശീലനം മദ്യലഹരിയിൽ, കണ്ണടച്ച് മോേട്ടാർ വാഹനവകുപ്പ്
text_fieldsതിരുവനന്തപുരം: മദ്യപിച്ചും സിഗ്നലുകളെക്കുറിച്ച് ബോധ്യമില്ലാതെയും ഡ്രൈവിങ് പരിശീലനം നടക്കുേമ്പാഴും കണ്ണടച്ച് മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന യോഗ്യതയില്ലാത്തവരാണ് മലപ്പുറം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലെ ചില ഡ്രൈവിങ് സ്കൂളുകളിൽ പരിശീലനം നൽകുന്നതെന്ന് കണ്ടെത്തി. പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ നിശ്ചിത ഇടവേളകളിൽ പരിശോധിക്കണമെന്ന ചട്ടം പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിലെ മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ നടത്തുന്നിെല്ലന്നും കണ്ടെത്തി.
പെരുമ്പാവൂർ, നെടുമങ്ങാട്, മൂവാറ്റുപുഴ, കണ്ണൂർ എന്നിവിടങ്ങളിലെ ചില ഡ്രൈവിങ് സ്കൂളുകാർ പരിശീലനം നടത്താനെത്തുന്നവരോട് തോന്നിയ പോലെ ഫീസ് ഈടാക്കുന്നതായും പത്തനംതിട്ട പുളികീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലെ പരിശീലകൻ പരിശീലനം നൽകുന്ന സമയം മദ്യപിച്ചിരുന്നതായും വ്യക്തമായി. നെയ്യാറ്റിൻകരയിലെ പരിശീലകന് ട്രാഫിക് സിഗ്നലുകളെ കുറിച്ചോ വാഹന ഭാഗങ്ങളെ കുറിച്ചോ യാതൊരു വിധ അറിവുമില്ല.
നെടുമങ്ങാട്, കണ്ണൂർ ജില്ലയിലെ തോട്ടട എന്നിവിടങ്ങളിലെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടുകളിലെ കാമറ പ്രവർത്തിക്കുന്നില്ല. കൊല്ലത്തെ ചില ഡ്രൈവിങ് സ്കൂളുകളിൽ നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനങ്ങൾ പരിശീലനത്തിന് ഉപയോഗിക്കുന്നതായും ചില ഡ്രൈവിങ്സ്കൂളുകളുടെ അനധികൃത ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നതായും വിജിലൻസ് കണ്ടെത്തി. വിശദമായ റിപ്പോർട്ട് മേൽ നടപടികൾക്കായി സർക്കാറിലേക്ക് അയച്ചുകൊടുക്കുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.