മയക്കുമരുന്ന് വിതരണവും കടത്തും തടയാന്‍ കര്‍ശനനടപടിക്ക് നിർദേശം
text_fieldsതിരുവനന്തപുരം: മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് നിർദേശം നല്കി. പരിശോധനയും ബോധവത്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല സ്പെഷല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. കാപ്പ നിയമപ്രകാരം നടപടി ഊര്‍ജിതമാക്കും. ക്രിമിനൽ, മാഫിയസംഘങ്ങളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കും. ഇവര്‍ക്കെതിരെ സസ്പെന്ഷന് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കും.
കുറ്റവാളികളെ കണ്ടെത്താനും അക്രമം തടയാനുമായി ജില്ല അതിര്‍ത്തികള്‍ അടച്ചുള്ള പരിശോധനക്ക് ജില്ല പോലീസ് മേധാവിമാര്‍ നടപടിയെടുക്കും. ശരീരത്തില്‍ ഘടിപ്പിച്ചും വാഹനങ്ങളില്‍ സ്ഥാപിച്ചും പ്രവര്‍ത്തിപ്പിക്കുന്ന കാമറകളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണം -അദ്ദേഹം നിർദേശിച്ചു. സൈബര്‍ കേസന്വേഷണത്തില്‍ മാര്‍ഗനിര്‍ദേശമോ സംശയനിവാരണമോ ആവശ്യമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍വെസ്റ്റിഗേഷന്‍ ഹെല്പ് ഡെസ്കുകളെ ആശ്രയിക്കാം. സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടമായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന വിവരം പ്രചരിപ്പിക്കാനും നിര്‍ദേശിച്ചു.വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്ക് സംസ്ഥാന പൊലീസ് മേധാവി കമന്റേഷൻ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.