തലസ്ഥാനത്ത് വീണ്ടും ലഹരി വേട്ട; കാസർകോട് സ്വദേശി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 15 ഗ്രാം എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ. ഉപ്പള കുന്ദച്ചക്കട്ടെ സ്വദേശി അബ്ദുൽ സമദിനെയാണ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പട്ടം മുട്ടടയിൽനിന്ന് അറസ്റ്റ് ചെയ്തത്. സ്ക്വാഡ് സി.െഎ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണിത്. നഗരത്തിലെ യുവാക്കൾക്ക് ലഹരി എത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ ഒരു മുഖ്യകണ്ണിയാണ് സമദെന്ന് എക്സൈസ് വിഭാഗം പറഞ്ഞു.
ബംഗളൂരുവിൽനിന്ന് വാങ്ങുന്ന എം.ഡി.എം.എ കാസർകോട്, കണ്ണൂർ, വയനാട്, തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിലെ ലഹരി റാക്കറ്റിന് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാർ, എസ്. മധുസൂദനൻ നായർ, പ്രിവൻറിവ് ഓഫിസർമാരായ രാജേഷ് കുമാർ, മണികണ്ഠൻ നായർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുബിൻ, ഷംനാദ്, വിപിൻ ബിജു, ശ്രീലാൽ അഭിഷേക്, വനിത സിവിൽ എക്സൈസ് ഓഫിസർ ഷിനിമോൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.