തലസ്ഥാനത്ത് അതിരുകടന്ന് ലഹരിമാഫിയ വിളയാട്ടം
text_fieldsഅമ്പലത്തറ: കച്ചവടസ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും ഭീഷണിയായി തലസ്ഥാനത്ത് ലഹരിമാഫിയയുടെ വിളയാട്ടം. പൊലീസിനെ പോലും സംഘം ചേര്‍ന്ന് ഉപദ്രവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഇത്തരം സംഘങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ കഴിയാതെ െപാലീസ്.
ഇത്തരം സംഘങ്ങളെ പൊലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചാല്‍ ഉടന്‍തന്നെ ഇവരെ രക്ഷപ്പെടുത്തിയെടുക്കാന്‍ പ്രാദേശിക രാഷ്ട്രീയക്കാരുടെ നിര തന്നെ ഉടന്‍ സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. ലഹരിമാഫിയ സംഘങ്ങളുടെ ശല്യം സഹിക്കാന്‍ കഴിയാതെ വരുന്നതോടെ പലയിടത്തും ജനങ്ങള്‍ സംഘടിച്ച് ഇവര്‍ക്ക് എതിരെ രംഗത്ത് ഇറങ്ങുന്നു. കഴിഞ്ഞദിവസം വലിയതുറയില്‍ ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു.
പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ആദ്യമെന്നും കെട്ടിയിട്ടിരുന്നയാളെ വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയാറായില്ല. പിന്നീട് പൊലീസ് നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് മറ്റ് പ്രതികളെ പിടികൂടിയ ശേഷമാണ് കെട്ടിയിട്ടയാളെ പൊലീസിന് കൈമാറിയത്.ഇത്തരക്കാരെ പൊലീസിന് പിടിച്ചുകൊടുത്താലും ഇവര്‍ ജാമ്യത്തില്‍ ഇറങ്ങി തങ്ങളെ വീണ്ടും ഉപദ്രവിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ദിവസങ്ങള്‍ക്കുമുമ്പ് ബൈക്കില്‍ എത്തിയ ലഹരിമാഫിയ കമേലേശ്വരം മണക്കാട് ഭാഗത്തെ കടകള്‍ അടിച്ച് തകര്‍ത്തു.
രണ്ട് പ്രതികളെ പൊലീസ് പിടികൂടി വിലങ്ങ് അണിയിച്ച് ജീപ്പില്‍ കയറ്റിയതോടെ കൂടുതല്‍ അംഗങ്ങള്‍ എത്തി പൊലീസിെൻറ ജീപ്പ് അടിച്ച് തകര്‍ത്ത് പെട്രോള്‍ ബോംബ് എറിഞ്ഞ് വിലങ്ങ് അണിയിച്ച പ്രതികളെ രക്ഷപ്പെടുത്തുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങള്‍ എത്തി. ഇവര്‍ക്ക് പിന്നില്‍ ശക്തമായ സ്വാധീനം ഉെണ്ടന്ന് നാട്ടുകാര്‍ പറയുന്നു. വഴിയാത്രക്കാരുടെ മാല പിടിച്ചുപറിക്കുന്നതും നിത്യസംഭവമായി.
പ്രഭാതസവാരിക്കിറങ്ങിയ മുട്ടക്കാട് സ്വദേശിനിയുടെ മാല പിടിച്ചുപറിച്ചത് ഇതേ സംഘമാണന്ന് പൊലീസ് കെണ്ടത്തി. പലയിടങ്ങളിലും വീടുകള്‍ വാടകക്ക് എടുത്താണ് ഇത്തരം സംഘങ്ങള്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും ഗൂഢാലോചനകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും.
ഇത്തരം സംഘങ്ങളെക്കുറിച്ച് പൊലീസില്‍ പരാതി നല്കിയാല് പരാതി നല്‍കുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഭവങ്ങളും പലയിടങ്ങളിലും അരങ്ങേറുന്നു. തീരദേശമേഖലകളാണ് ഇത്തരം സംഘങ്ങളുടെ പ്രധാന വിഹരകേന്ദ്രങ്ങള്. മുട്ടത്തറ, വലിയതുറ, ബീമാപള്ളിക്ക് പിറകുവശം, തിരുവല്ലം പ്രദേശങ്ങളിലാണ് പരസ്യമായി മയക്കുമരുന്ന് വില്പനയും ഉപയോഗവും പൊടിപൊടിക്കുന്നത്. പൊലീസ് സ്റ്റേഷെൻറ മൂക്കിന് തുമ്പില്‍ പോലും പരസ്യമായി കച്ചവടം നടക്കുന്നു. പൊലീസിന് അറിയാമെങ്കിലും ഇതുവരെയും ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.