വിദേശത്തുനിന്ന് ലഹരിമരുന്ന് പാഴ്സൽ; കൊറിയർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
text_fieldsതിരുവനന്തപുരം: വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്തേക്ക് പാഴ്സലായി ലഹരിമരുന്നെത്തുന്നു. കൊറിയർ സ്ഥാപനങ്ങളിലേക്ക് വരുന്ന പല പാഴ്സലുകളിലും മയക്കുമരുന്നുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞദിവസം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ എത്തിയ പാഴ്സലുകളിൽ ലഹരിമരുന്ന് പിടിച്ചു.
വീര്യംകൂടിയ, വിലകൂടിയ മയക്കുമരുന്നാണ് ഇങ്ങനെ വിദേശത്തുനിന്ന് എത്തിയതെന്നത് വളരെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. ഒമാൻ, നെതർലന്റ്സ് എന്നിവിടങ്ങളിൽനിന്നാണ് എൽ.എസ്.ഡി സ്റ്റാമ്പ് പാഴ്സലുകൾ വന്നത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൻ സംഘമാണ് ഇതിനുപിന്നിലെന്നാണ് നിഗമനം.
വിദേശ പാഴ്സലുകളിൽ ലഹരി എത്തുന്നുവോയെന്ന് തിരിച്ചറിയാൻ വിശദ അന്വേഷണം നടത്താനാണ് എക്സൈസ് വകുപ്പ് തീരുമാനം. കൊറിയർ കമ്പനികളിലെ ചില ജീവനക്കാരിൽ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിലെ കൊറിയര്‍ സ്ഥാപനത്തിലെത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച് സംശയങ്ങള്‍ തോന്നിയതോടെ അധികൃതർ അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ കൊറിയർ, പാഴ്സൽ സ്ഥാപനങ്ങളിലേക്ക് ഇത്തരത്തിൽ മയക്കുമരുന്ന് പാഴ്സൽ എത്തുന്നതായും വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.