തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്യൂട്ടിഫ്രീ ഷോപ് ഈമാസം തുറക്കും
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ് ജൂൺ അവസാനത്തോടെ തുറക്കും. നിർമാണം അന്തിമഘട്ടത്തിൽ. സുപ്രീംകോടതിയിൽ നിന്നുള്ള അന്തിമ വിധി വരുന്നതിന് അനുസരിച്ചു പഴയ ഡ്യൂട്ടിഫ്രീ ഷോപ് പുതിയതിനോട് കൂടി ചേർക്കും. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ് വിശാലമായി മാറും.
വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഡ‍്യൂട്ടിഫ്രീ ഷോപ് അദാനി-ഫ്ളമിഗോ ഗ്രൂപ് സംയുക്തമായിട്ടാണ് ഏറ്റെടുത്ത് നടത്തുക. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടിഫ്രീ ഷോപ് നടത്തിയിരുന്ന ഫ്ളമിഗോ കമ്പനിയുടെ 75 ശതമാനം ഓഹരിയും അദാനി ഗ്രൂപ് വാങ്ങി. ബാക്കി 25 ശതമാനം മാത്രം ഷെയറുകളാണ് ഫ്ളമിഗോ കമ്പനിക്കുള്ളത്. അതിനാല്‍ അദാനി-ഫ്ളമിഗോ കമ്പനികള്‍ ചേര്‍ന്നുള്ള പുതിയ പേരിലാണ് ഷോപ്പിന്‍റെ പ്രവർത്തനം ആരംഭിക്കുന്നത്.
വിദേശ മദ്യം പുറത്തേക്ക് മറിച്ച് വിൽക്കുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വർഷങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ് അടച്ചുപൂട്ടിയത്. യാത്രക്കാരുടെ പാസ്പോര്‍ട്ട് കോപ്പികള്‍ ഉപയോഗിച്ച് മദ്യം വാങ്ങിയതായി രേഖയുണ്ടാക്കി ഇടനിലക്കാര്‍ വഴി പുറത്തേക്ക് വിൽക്കുകയായിരുന്നു. സംഭവത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തുകയും നടത്തിപ്പ് ഏറ്റെടുത്തിരുന്ന കമ്പനി സി.ഇ.ഒയും ജീവനക്കാരനെയും കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.