നോമ്പുതുറ വിഭവങ്ങളുമായി ഡി.വൈ.എഫ്.ഐ
text_fieldsകടയ്ക്കൽ: ആശുപത്രികളിൽ രോഗികളുടെ കൂട്ടിരിപ്പുകാരായ നോമ്പുകാർക്ക് സഹായവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. നോമ്പുകഞ്ഞി, പയർ, ഈത്തപ്പഴം തുടങ്ങിയ വിഭവങ്ങളുമായാണ് പ്രവർത്തകർ ആശുപത്രിയിലെത്തുന്നത്.
ജില്ലയിൽ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഉച്ചക്ക് പൊതിച്ചോറ് വിതരണം ആദ്യമായി തുടങ്ങിയതും ഇവരായിരുന്നു. വീടുകളിൽനിന്ന് പൊതിച്ചോറ് കണ്ടെത്തുകയായിരുന്നു ആദ്യ ഘട്ടത്തിലെങ്കിൽ കോവിഡ് വ്യാപനത്തോടെ സ്വന്തമായി അടുക്കള സ്ഥാപിച്ച് ഇവിടെനിന്ന് ഭക്ഷണമൊരുക്കുകയായിരുന്നു.
ഈ അടുക്കളയിൽനിന്നാണ് നോമ്പുതുറക്കുള്ള വിഭവങ്ങളും ഒരുക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ തയാറാക്കുന്ന വിഭവങ്ങൾ വാഹനങ്ങളിൽ ആശുപത്രികളിലെത്തിച്ചാണ് വിതരണം. മൂന്നുവർഷമായി നോമ്പുതുറക്കുള്ള വിഭവങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് പേർക്കാണ് പ്രയോജനപ്പെടുന്നത്. ഇഫ്താറിന്‍റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. മനോജ് നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഡോ. വി. മിഥുൻ, ബ്ലോക്ക് പ്രസിഡന്‍റ് ഷിജി, സജീർ മുക്കുന്നം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.