വയോധികയുടെ മരണം: അന്വേഷണം ഊർജിതം
text_fieldsതിരുവല്ലം: തിരുവല്ലത്ത് വയോധികയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും കൈകളിലും ക്ഷതമേറ്റിരുന്നതായും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാേല മരണകാരണം അടക്കമുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ.
വണ്ടിത്തടം പാലപ്പൂര് റോഡിൽ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപം ദാറുൽസലാം ഹൗസിൽ പരേതനായ റിട്ട. ബി.ഡി.ഒ ലത്തീഫിെൻറ ഭാര്യ ജാൻബീവിയാണ് (78) വെള്ളിയാഴ്ച വൈകീട്ട് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
മരണത്തിൽ മകൻ സംശയം പ്രകടിപ്പിച്ചതിനെതുടർന്നാണ് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചത്. വയോധിക അണിഞ്ഞിരുന്ന രണ്ടരപവെൻറ സ്വർണമാലയും രണ്ട് പവൻ വരുന്ന രണ്ട് വളകളും മോഷണം പോയതാണ് മരണെത്തക്കുറിച്ച് ദുരൂഹത ഉയരാൻ കാരണം. മകൻ ജോലിക്ക് പോയാൽ ഒറ്റക്കുള്ള വയോധികക്ക് അയൽവാസിയായ സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്.
ഇവരാണ് വൃദ്ധയെ വീടിനുള്ളിൽ മരിച്ചുകിടക്കുന്നനിലയിൽ കണ്ടത് ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്. ഇവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ ദിവസം പൊലീസ്, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ എത്തി പരിശോധനകൾ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.