ലുലു മാളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍
text_fieldsതിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സൂപ്പര്‍ ചാര്‍ജിങ് സ്റ്റേഷനൊരുക്കി ലുലു മാള്‍. മാളില്‍ നടന്ന ചടങ്ങില്‍ അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ ചാര്‍ജിങ് സ്റ്റേഷന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാളിലെ ബേസ്മെന്‍റ് കാര്‍ പാര്‍ക്കിങ് മേഖലയിലാണ് ചാര്‍ജിങ് സംവിധാനം.
തലസ്ഥാനത്ത് മാളുകളില്‍ ഇത്തരം സംവിധാനം ഉപഭോക്താക്കള്‍ക്കായി ഒരുങ്ങുന്നത് ആദ്യമാണ്. കൊച്ചി ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക് വാഹന ചാര്‍ജിങ് സംവിധാന ശൃംഖലയുമായ ഗോ ഇ സി ഓട്ടോ ടെക്കാണ് ചാര്‍ജിങ് സ്റ്റേഷന്‍ രൂപകല്‍പന ചെയ്തത്. അരമണിക്കൂര്‍ കൊണ്ട് ഫുള്‍ ചാർജിങ് സാധ്യമാവുന്ന 60 കെ.വി ശേഷിയുള്ള രണ്ട് സൂപ്പര്‍ ചാര്‍ജിങ് സ്റ്റേഷനും 7 കെ.വി ശേഷിയുള്ള ഒരു സ്ലോ ചാര്‍ജിങ് സ്റ്റേഷനുമാണ് കേന്ദ്രത്തിലുള്ളത്.
മൂന്ന് വാഹനങ്ങള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാനാവും. ഗോ ഇ സി ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ചാര്‍ജിങ്ങിന് മുന്‍കൂട്ടി ബുക്ക് ചെയ്യാനടക്കം സംവിധാനമുണ്ട്. ലുലു ഗ്രൂപ് റീജനല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജനല്‍ മാനേജര്‍ അബ്ദുൽ സലീം ഹസന്‍, മാള്‍ ജനറല്‍ മാനേജര്‍ ഷെറീഫ് കെ.കെ, ഗോ ഇ സി ചെയർമാൻ എ.പി. ജാഫർ, സി.ഇ.ഒ പി.ജി. രാംനാഥ്, ഡയറക്ടർ സാറ എലിസബത്ത് ചാക്കോ, ജനറൽ മാനേജർ രഘുനാഥ് പണിക്കർ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.