ജീവനക്കാരുടെ വേതനവും ആനുകൂല്യവും ഉറപ്പാക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജീവനക്കാർ സർക്കാറിന്‍റെ അവിഭാജ്യ ഭാഗമാണെന്നും ജീവനക്കാരുടെ വേതനവും ആനുകൂല്യവും ക്ഷേമവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തികഞ്ഞ സത്യസന്ധതയോടെയും നീതിയുക്തമായും പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ ജീവനക്കാർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കായി പുതുതായി നിർമിച്ച ക്വാർട്ടേഴ്സ് സമുച്ചയത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മറ്റു പ്രദേശങ്ങളിൽനിന്ന് ധാരാളംപേർ ജോലി ചെയ്യാനെത്തുന്ന തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്നത് പ്രധാന ഉത്തരവാദിത്തമായാണ് സർക്കാർ കാണുന്നത്. 845 എൻ.ജി.ഒ ക്വാർട്ടേഴ്സും 35 ഗസറ്റഡ് ഓഫിസേഴ്സ് ക്വാർട്ടേഴ്സുകളുമാണ് ഇപ്പോഴുള്ളത്.
ഇവ അപര്യാപ്തമാണ്. ഇതു മുൻനിർത്തിയാണ് പുതിയ ക്വാർട്ടേഴ്സുകൾ നിർമിക്കുന്നത്. നേതാജി നഗറിലെ പുതിയ ക്വാർട്ടേഴ്സ് വളപ്പിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, എ.എ. റഹിം എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ മേരി പുഷ്പം, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.