സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ‘എന്റെ കേരളം’ മെഗാമേള 20 മുതല്‍ 27 വരെ കനകക്കുന്നില്‍
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം-മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേള മേയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ നടക്കുമെന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലതല ഉദ്ഘാടനം കനകക്കുന്നില്‍ 20ന് രാവിലെ മൂന്ന് മന്ത്രിമാരും ചേര്‍ന്ന് നിര്‍വഹിക്കും.
‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ആശയത്തിലൂന്നിയാണ് ഇത്തവണത്തെ മേള സംഘടിപ്പിക്കുന്നത്. സംസ്ഥാനതല സമാപനം മേയ് 20ന് വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണ് മേളയെന്നും മറ്റ് ജില്ലകളില്‍ ജനപങ്കാളിത്തം കൊണ്ട് മേളകള്‍ ശ്രദ്ധേയമായിരുന്നെന്നും മന്ത്രിമാർ പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന നൂറോളം പ്രദര്‍ശന സ്റ്റാളുകള്‍, സേവനങ്ങള്‍ തത്സമയം സൗജന്യമായി ലഭ്യമാക്കുന്ന 14 സേവന സ്റ്റാളുകള്‍, സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളുടെ ഉൽപന്നങ്ങള് പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാന്‍ കഴിയുന്ന സ്റ്റാളുകള്‍, ഭക്ഷ്യമേള, വൈകുന്നേരങ്ങളില്‍ നിശാഗന്ധിയില്‍ കലാപരിപാടികള്‍.
യുവജനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ സേവനങ്ങളും പദ്ധതികളും തൊഴിലവസരങ്ങളും വിശദീകരിക്കുന്ന യൂത്ത് സെഗ്മെന്റ്, സാങ്കേതിക മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളും പുത്തന്‍ ആശയങ്ങളും വിശദീകരിക്കുന്ന ടെക്നോസോണ്‍, കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക കായിക-വിനോദ ഏരിയ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേള നഗരി പ്രവര്‍ത്തിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ജില്ല കലക്ടര്‍ ജെറോമിക് ജോര്‍ജും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.