ഓണക്കാലത്തെ വ്യാജ മദ്യക്കടത്ത്; പരിശോധന ശക്തമാക്കി എക്സൈസ്
text_fieldsതിരുവനന്തപുരം: ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യ ഉൽപാദനം, കടത്ത്, വിൽപന, മയക്കുമരുന്നുകളുടെ കടത്ത്, വിൽപന, ഉൽപാദനം എന്നിവ തടയുന്നതിന് എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി 14 മുതൽ സെപ്റ്റംബർ 20 വരെ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടപ്പാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ല ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു.
ബാർ, ഹോട്ടലുകൾ/ബിയർ ആൻഡ് വൈൻ പാർലറുകൾ/ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു. ജില്ലയെ രണ്ട് മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.
അതിർത്തികളിലൂടെയുള്ള സ്പിരിറ്റ്, വ്യാജമദ്യം/മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ചെക്പോസ്റ്റുകളിൽ വാഹന പരിശോധനയും ബോർഡർ പട്രോളിങ്ങും കൂടുതൽ ശക്തമാക്കി. വ്യാജമദ്യ ഉൽപാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈൻ/അരിഷ്ടം നിർമാണം, വിതരണം തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ചും മയക്കുമരുന്നുകളുടെ കടത്തും വിൽപനയും സംബന്ധിച്ചുമുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുകളിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.