Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ വാർത്ത: യൂട്യൂബ്...

വ്യാജ വാർത്ത: യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി

text_fields
bookmark_border
kseb
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ അ​ധി​കൃ​ത​ർ നി​യ​മ​ന​ട​പ​ടി​ക്ക്​. വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച അ​തേ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​പ്പു​പ​റ​യു​ക​യും യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്യാ​ത്ത​പ​ക്ഷം ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് കാ​ണി​ച്ചാ​ണ് എ.​ബി.​സി ചാ​ന​ൽ ന​ട​ത്തി​പ്പു​കാ​രാ​യ വ​ട​യാ​ർ സു​നി​ൽ, ജി. ​സി​നു​ജി എ​ന്നി​വ​ർ​ക്ക് കെ.​എ​സ്.​ഇ.​ബി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ബി. ​ശ​ക്തി​ധ​ര​ൻ നാ​യ​ർ മു​ഖേ​ന നോ​ട്ടീ​സ​യ​ച്ച​ത്.

‘കെ.​എ​സ്.​ഇ.​ബി എ​ന്ന കൊ​ള്ള​സം​ഘം; നി​ങ്ങ​ൾ അ​റി​യു​ന്നു​ണ്ടോ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജൂ​ലൈ 12ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വി​ഡി​യോ​യി​ലാ​ണ് വ​സ്തു​ത​വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത​ത്രെ. കെ.​എ​സ്.​ഇ.​ബി ന​ൽ​കു​ന്ന വൈ​ദ്യു​തി ബി​ല്ലി​ലെ വി​വി​ധ ഘ​ട​ക​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പ​രാ​മ​ർ​ശി​ച്ച് ന​ട​ത്തി​യ തെ​റ്റാ​യ പ്ര​ചാ​ര​ണ​ത്തി​ലെ ഓ​രോ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കും മ​റു​പ​ടി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് വ​ക്കീ​ൽ നോ​ട്ടീ​സ്. പൊ​തു​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള, രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്കു​ള്ളി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​ക്ക്​ മ​ങ്ങ​ലേ​ൽ​പ്പി​ക്ക​ൽ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ തു​ട​ർ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ കെ.​എ​സ്.​ഇ.​ബി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Legal ActionThiruvananthapuram NewsYouTube ChannelKSEB
News Summary - Fake news: KSEB takes legal action against YouTube channel
Next Story