റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില; വരുന്നത് വിലക്കയറ്റത്തിെൻറ നാളുകൾ
text_fieldsതിരുവനന്തപുരം: കോവിഡ് ദുരിതത്തിൽ പൊറുതിമുട്ടുന്ന ജനത്തിെൻറ വയറ്റത്തടിക്കുകയാണ് ഒാരോ ദിവസവും റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധനവില. ക്രമാതീതമായി ഇന്ധനവില വർധിച്ചതോടെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിെൻറ നാളുകൾ. 100 രൂപയിലേക്കാണ് ഡീസൽവില ഉയർന്നത്.
തലസ്ഥാന ജില്ലയിൽ പാറശ്ശാലയിൽ 100.11 രൂപയും വെള്ളറടയിൽ 100.08 രൂപയുമായി. ഡീസലിന് 38 പൈസയും പെേട്രാളിന് 30 പൈസയുമാണ് ശനിയാഴ്ച രാത്രിയോടെ വർധിച്ചത്. നാലുമാസം മുമ്പാണ് സംസ്ഥാനത്ത് പെട്രോൾ വില 100 രൂപ കടന്നത്. പാറശ്ശാലയിൽ ഒരുലിറ്റർ പെട്രോളിന് 106.67 രൂപയാണ് വില.
കോവിഡ് പ്രതിസന്ധിയിൽനിന്ന് ജനം മെല്ലെ കരകയറുന്നതിനിടെയാണ് ഇന്ധനവിലയിലെ കൊള്ളയടി തുടരുന്നത്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിപ്പോൾ തന്നെ കാരണമായിരിക്കുകയാണ്. സിമൻറടക്കം നിർമാണ സാമഗ്രികളുടെ വിലയിലും വൻ വർധനയാണുണ്ടായത്. ഇന്ധനവില കൂടിയതോടെ ചരക്കുനീക്കമടക്കം വലിയ പ്രതിസന്ധിയിലാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന സാധനങ്ങൾക്കും ഉടനടി വിലവർധന പ്രതീക്ഷിക്കാം. പഴം, പച്ചക്കറി, ഇറച്ചിക്കോഴി, മത്സ്യം എന്നിവക്ക് വിലവർധിച്ചു. ഡീസലിെൻറ വിലവർധന സാധാരണക്കാരുടെ ജീവിതത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.ഒേട്ടാറിക്ഷ, ടാക്സി, സ്വകാര്യബസുകൾ, ഇരുചക്രവാഹന യാത്രക്കാർ ഇന്ധന വിലവർധനയിൽ പൊറുതിമുട്ടുകയാണ്.
വരുമാനത്തിെൻറ നല്ലൊരു പങ്ക് പെട്രോളിനും ഡീസലിനും കൊടുക്കേണ്ടിവരുന്ന സാഹചര്യമാണെന്ന് അവർ പറയുന്നു. കഴിഞ്ഞ 10 മാസത്തിനിടെ ഡീസലിന് 19.63 രൂപയും പെട്രോളിന് 20.19 രൂപയുമാണ് വർധിച്ചത്. അതേസമയം കേരളത്തെക്കാൾ മൂന്നുരൂപ കുറവാണ് തമിഴ്നാട്ടിൽ. അതിനാൽ തലസ്ഥാന ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽനിന്ന് വാഹനങ്ങൾ കൂട്ടമായെത്തി തമിഴ്നാട്ടിൽ നിന്ന് ഇന്ധനം നിറക്കുന്നതും ഇപ്പോൾ കാഴ്ചയാകുകയാണ്. തമിഴ്നാട് എക്സൈസ് നികുതിയില്‍നിന്ന് മൂന്നുരൂപയാണ് കുറച്ചത്. ഇതിലൂടെ 1200 കോടിയൂടെ ആശ്വാസമാണ് തമിഴ്നാട്ടിൽ ജനങ്ങൾക്ക് ലഭിക്കുന്നത്. അത്തരമൊരു സമീപനം സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ഇൗ മഹാമാരിക്കാലത്ത് സർക്കാറുകൾ കരുണകാണിക്കണമെന്നാണ് ജനത്തിെൻറ ആവശ്യം. ഇന്ധനവില 100 രൂപ കടന്നപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നുപിടിച്ചുവാങ്ങുന്നത് 25 രൂപയുടെ നികുതിയാണ്. കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കുന്നത് 37 രൂപയും. അധിക ഇന്ധനനികുതി വര്‍ധനയിലൂടെ കേരളത്തിന് പ്രതിവര്‍ഷം 5000 കോടിയും കേന്ദ്ര സര്‍ക്കാറിന് 12000 കോടിരൂപയുമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.