വ്യാജ പീഡന പരാതി; ശ്രീനാഥും കുടുംബവും സെക്രട്ടറിയറ്റിന് മുന്നിൽ സമരം നടത്തി
text_fieldsനിറഞ്ഞ കണ്ണും ഇടറിയ ശബ്ദവുമെങ്കിലും മകന് വേണ്ടിയുയരുന്ന ഇൗ മുദ്രാവാക്യങ്ങൾക്ക് അമ്മമനസ്സിെൻറ നീറ്റലുകളുടെ കരുത്തും മൂർച്ചയുമാണ്. വ്യാജപരാതിയെ തുടർന്ന് പോക്സോ കേസിൽ അകപ്പെട്ട് ജയിലിലാവുകയും ഡി.എൻ.എ പരിശോധനയിലൂടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്ത മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി ശ്രീനാഥ് അമ്മ ശ്രീമതിക്കും അച്ഛൻ രാജനുമൊത്ത് സെക്രേട്ടറിയറ്റ് നടയിൽ ഒാൾ കേരള മെൻസ് അസോസിയേഷെൻറ സമരത്തിനെത്തിയപ്പോൾ പി.ബി.ബിജു
തിരുവനന്തപുരം: മലപ്പുറത്ത് വ്യാജ പീഡന പരാതിയിൽ ജയിലിലടക്കപ്പെട്ട ശ്രീനാഥ് കുടുംബത്തോടൊപ്പം സെക്രേട്ടറിയറ്റിനു മുന്നിൽ സമരം നടത്തി. ഒാൾ കേരള മെൻസ് അസോസിയേഷെൻറ നേതൃത്വത്തിലായിരുന്നു സമരം. ഡി.എൻ.എ ടെസ്റ്റിൽ നിരപരാധിയെന്ന് തെളിഞ്ഞ സാഹചര്യത്തിൽ വ്യാജ പീഡന പരാതിയിലെ കേസ് പിൻവലിക്കാൻ പൊലീസ് തയാറാകണമെന്നാണ് ആവശ്യം.
ചെയ്യാത്ത കുറ്റത്തിന് 35 ദിവസമാണ് മലപ്പുറം, തിരൂരങ്ങാടി സ്വദേശി ശ്രീനാഥ് ജയിലിൽ കിടന്നത്. പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന 17കാരിയുടെ മൊഴിയുള്ളതിനാൽ കേസ് പിൻവലിക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. യഥാർഥ പ്രതിയെ പിടിക്കാൻ പൊലീസ് ശ്രമിക്കണമെന്ന് ശ്രീനാഥ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.