ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. മൊയ്തീൻ കുട്ടിക്ക് യാത്രയയപ്പ്
text_fieldsതിരുവനന്തപുരം: സേവന കാലാവധി പൂർത്തിയാക്കി കാലിക്കറ്റ് സർവകലാശാലയിലേക്ക് മടങ്ങുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ.എ.ബി. മൊയ്തീൻകുട്ടിക്ക് ഡയറക്ടറേറ്റ് ജീവനക്കാർ യാത്രയയപ്പ് നൽകി.
ഡയറക്ടറേറ്റിെൻറ പരിധിയിൽ വരുന്ന ജനവിഭാഗങ്ങൾക്കായി കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സ്ഥാനമൊഴിയുന്ന ഡയറക്ടറുടെ കാലയളവിൽ സാധിച്ചതായി യാത്രയയപ്പ് സമ്മേളനത്തിൽ ജീവനക്കാർ പറഞ്ഞു.
ദാരിദ്ര്യം അനുഭവിക്കുന്ന വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്കും വീടുണ്ടാക്കാനുള്ള ധനസഹായം രണ്ടരലക്ഷം രൂപയിൽനിന്ന് നാല് ലക്ഷമായി ഉയർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചത് ഡോ. മൊയ്തീൻകുട്ടിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ്. പുതിയ സ്കോളർഷിപ്പുകൾ ആരംഭിക്കാനും നിലവിലുള്ളവയുടെ ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനും ഡയറക്ടർ നടത്തിയ ഇടപെടലുകൾ മാതൃകാപരമായിരുന്നെന്നും ജീവനക്കാർ അഭിപ്രായപ്പെട്ടു.
അഡീഷനൽ സെക്രട്ടറി ഷൈൻ എ. ഹഖ്, ജോയൻറ് സെക്രട്ടറി മുഹമ്മദ് ഹനീഫ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ രഘുവരൻ, ഫിനാൻസ് ഓഫിസർ പ്രിയ, പ്രോജക്റ്റ് ഓഫിസർ ഇസ്മയിൽ കുഞ്ഞ്, സെക്ഷൻ ഓഫിസർ മിത്ര, ജൂനിയർ സൂപ്രണ്ട് എസ്. ഷാഹിർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഹാലിം, മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഫാസിൽ, മുൻ ഐ.ആർ.ഒ അൻസർ എന്നിവർ സംസാരിച്ചു. ഡോ. മൊയ്തീൻ കുട്ടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.