തരിശുനിലങ്ങളിൽ കൃഷിയിറക്കാൻ കർഷക കോൺഗ്രസ്
text_fieldsകടുവാപള്ളി ചാങ്ങാട്ട് ഏലായിലെ നെൽകൃഷിയിറക്കൽ കർഷക കോൺഗ്രസ് സംസ്ഥാന
വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ നെൽവിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു
കല്ലമ്പലം: തരിശായി കിടക്കുന്ന വയലുകൾ കണ്ടെത്തി കൃഷിയിറക്കാൻ കർഷക കോൺഗ്രസ് മുന്നിട്ടിറങ്ങുന്നു. കടുവാപള്ളി ചാങ്ങാട്ട് വലിയ ഏലായിലെ ഒരേക്കറോളം തരിശുനിലം കൃഷിയോഗ്യമാക്കി വിത്ത് വിതച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ നെൽവിത്തെറിഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. ചാങ്ങാട്ട് പാടശേഖരസമിതിയുടെ സഹകരണത്തോടെയാണ് കൃഷിയിറക്കൽ സംഘടിപ്പിച്ചത്.
കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയാണ് നെൽകൃഷിയിറക്കലിന് നേതൃത്വം കൊടുത്തത്. ഡോ. പി.ജെ. നഹാസ്, അഭിലാഷ് ചാങ്ങാട്, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ആറ്റിങ്ങൽ മനോജ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മണമ്പൂർ സതീശൻ, വക്കം അശോകൻ, ജി. ദിവാകരൻ, കർഷക കോൺഗ്രസ് നേതാക്കളായ ജി. ജിത്തു, കെ. മനോഹരൻ, എച്ച്.എം. റാഫി തുടങ്ങിയവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.