വർഗീയകക്ഷികൾക്കെതിരെ പോരാടാൻ പ്രാദേശിക പാർട്ടികളുടെ വിശാല സഖ്യം ആവശ്യം –ജോസ് കെ. മാണി
text_fields
തിരുവനന്തപുരം: രാജ്യത്തെ വർഗീയകക്ഷികൾക്കെതിരെ ശക്തമായി പോരാടാനും കർഷകർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച എൻ.ഡി.എ സർക്കാറിനെ ചെറുത്തുതോൽപ്പിക്കാനും പ്രാദേശിക പാർട്ടികളുടെ വിശാലസഖ്യം രാജ്യത്തിന് ആവശ്യമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. പാർട്ടിയുടെ ഏകദിന ജില്ല നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് (എം) ഉയർത്തിക്കൊണ്ട് വന്ന കർഷക രാഷ്ട്രീയം കേരളത്തിെൻറയും രാജ്യത്തിെൻറയും പൊതുരാഷ്ട്രീയത്തിെൻറ ഭാഗമായി. മണ്ണിെൻറ മക്കളായ കർഷകരെ കൊലപ്പെടുത്തുന്ന വർഗീയകക്ഷികളുടെ തെറ്റായ നയങ്ങൾ ചെറുക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങൾ കേരള കോൺഗ്രസിെൻറ മുന്നണിമാറ്റത്തോടെ എൽ.ഡി.എഫിന് വിജയിക്കാനായത് പാർട്ടിയുടെ സ്വാധീനത്തിന് തെളിവാണ്.
പാർട്ടിയെ തകർക്കാൻ ശ്രമിച്ചവർ ജനാധിപത്യരീതിയിൽ ശിക്ഷ ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് സഹായദാസ് നാടാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, ബെന്നി കക്കാട് എന്നിവർ സംസാരിച്ചു. സി.ആർ. സുനു സ്വാഗതവും എസ്.എസ്. മനോജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.