മാലിന്യം പൊതുനിരത്തുകളിൽ വലിച്ചെറിയുന്നവർക്ക് പിഴ; മാലിന്യനിക്ഷേപകരുടെ ഫോട്ടോ അയച്ചാൽ പാരിതോഷികം
text_fieldsതിരുവനന്തപുരം: മാലിന്യം പൊതുനിരത്തുകളിൽ വലിച്ചെറിയുന്നവർക്ക് പിഴയീടാക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ, മാലിന്യനിക്ഷേപകരുടെ ഫോട്ടോയോ വീഡിയോയോ അയച്ചാൽ പാരിതോഷികം നൽകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം നഗരസഭ. ‘നഗരസഭ മാലിന്യമുക്ത നവകേരളം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും പൗരൻമാർക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി.
സർക്കാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമാന പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയുടെ തീരുമാനം വ്യാഴാഴ്ചയാണ് ഉത്തരവായിറങ്ങിയത്. മാലിന്യനിക്ഷേപം നടത്തുന്നവരെക്കുറിച്ച് തെളിവ് സഹിതം വിവരം നൽകുന്നവർക്ക് പിഴ ഈടാക്കുന്ന മുറക്കാണ് പാരിതോഷികം നൽകുക. മാലിന്യ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ 9188909427, 9188909429 എന്നീ നമ്പറുകളിലും thiruvananthapuramtmc@gmail.com എന്ന മെയിലിലേക്കും അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.