കേരള ഓട്ടോമൊബൈൽസിൽ വൻ തീപിടിത്തം
text_fieldsനെയ്യാറ്റിൻകര: കേരള ഓട്ടോ മൊബൈെൽസിൽ വൻ തീപിടിത്തം. രണ്ട് ഓട്ടോറിക്ഷകളും എട്ട് ബാറ്ററികളും ഒരു ഫാനും സ്വിച്ച്ബോർഡും തീപിടിത്തത്തിൽ നശിച്ചു.
വ്യാഴാഴ്ച പുലർച്ച 12നായിരുന്നു സംഭവം. ഓട്ടോ ഇലക്ട്രിക്കൽ ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ചാർജിനിട്ടിരുന്ന ബാറ്ററിയിൽനിന്ന് അമിത ചൂട് കാരണം ഷോർട്ട് സർക്യൂട്ടുണ്ടായതാണ് തീപിടിത്തത്തിന് കാരണം.
പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. നെയ്യാറ്റിൻകര ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ സജിത് എസ്.ബി, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ജൂട്ടസ്, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ അൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽനിന്നും വിഴിഞ്ഞത്തുനിന്നും ഫയർഫോഴ്സ് എൻജിനുകൾ എത്തിയാണ് തീ അണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.