മെഡിക്കൽ കോളജിന് ഫയർഫോഴ്സ് നോട്ടീസ്; രണ്ട് തീവ്രപരിചരണ വിഭാഗങ്ങളിൽ ഒാക്സിജൻ വിതരണം തകരാറിൽ
text_fieldsസ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗുരുതരാവസ്ഥയിലായ കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണവിഭാഗങ്ങളിൽ ഒാക്സിജൻ വിതരണസംവിധാനങ്ങൾ തകരാറിലെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ്. മെഡിക്കൽ കോളജിലെ മെഡിക്കൽ ഇൻറൻസിവ് കെയർ (എം.െഎ.സി.യു) യൂനിറ്റിലും ഒാർത്തോ െഎ.സി.യുവിലുമാണ് അന്തരീക്ഷ അളവിനെക്കാൾ ഒാക്സിജൻ തോത് കൂടുതലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത് ഗൗരവതരമെന്ന് ബോധ്യമായതിെൻറ അടിസ്ഥാനത്തിൽ അഗ്നിബാധപോലുള്ള വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റീജനൽ ഫയർഫോഴ്സ് ഒാഫിസർ ആശുപത്രി അധികൃതർക്ക് കത്ത് നൽകി.
കോവിഡ് രോഗികൾക്കായി വിവിധ ആശുപത്രികളിൽ വ്യാപകമായി ഒാക്സിജൻ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ്, അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികളുടെ ഭാഗമായി ഫയർഫോഴ്സ് വിഭാഗം ആശുപത്രികളിൽ പരിശോധന നടത്തിവരുന്നത്. സംസ്ഥാനത്തുടനീളം കഴിഞ്ഞ മൂന്നുനാലുദിവസങ്ങളിലായി പരിശോധന നടന്നുവരുകയാണ്. തലസ്ഥാനജില്ലയിൽ മെഡിക്കൽ കോളജ്, ഫോർട്ട് ആശുപത്രി ഉൾപ്പെടെ സർക്കാർ ആശുപത്രികളിലും പത്തിലധികം സ്വകാര്യആശുപത്രികളിലുമാണ് പരിശോധന നടത്തിയത്. ഫയർഫോഴ്സിന് ലഭിച്ച രണ്ട് ഒാക്സിജൻ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്വകാര്യ ആശുപത്രികളിൽ മിക്കതിലും കൃത്യമായ ശതമാനത്തിലായിരുന്നു തീവ്രപരിചരണവിഭാഗങ്ങളിലെ ഒാക്സിജൻ അളവ്. 21^23.5 ശതമാനമാണ് സാധാരണപരിധി. എന്നാൽ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ഇൗ ശതമാനത്തിലും കുടുതലെന്നാണ് കണ്ടെത്തിയത്.
ഒാക്സിജൻ വിരണശൃംഖലയിൽ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമൂലമാണ് ഇത് സംഭവിച്ചത്. ഒാക്സിജൻ പൈപ്പിലും വാൽവുകളിലും നിന്നുള്ള ലീക്ക്, സിലിലണ്ടറുകൾ, േഫസ് മാസ്ക് എന്നിവയിൽ നിന്നുള്ള ലീക്ക് തുടങ്ങി കാരണങ്ങളാലാണ് െഎ.സി.യു, അടച്ചിട്ടിരിക്കുന റൂമുകളിൽ ഒാക്സിജെൻറ അളവ് ഉയരാൻ കാരണമാകുന്നത്. ഇത്തരം സാഹചര്യത്തിൽ അവിടെ ഉണ്ടായേക്കാവുന്ന ഷോർട്ട് സർക്യൂട്ട്, ഇലക്ട്രോസർജിക്കൽ യൂനിറ്റിൽ നിന്നുള്ള സ്പാർക്ക് എന്നിവ കാരണം വൻ അഗ്നിബാധയുണ്ടാകാൻ കാരണമാകുമെന്നും ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകുന്നു. ഒരുരീതിയിലുമുള്ള ലീക്കുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇടക്ക് ഒാക്സിജൻ ഡിറ്റക്ടർ ഉപയോഗിച്ച് അളവ് പരിശോധിക്കുന്നത് ഉചിതമാകുമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.