വൈദ്യുതി ടവറിൽ കയറിയ 14കാരനെ ഫയർഫോഴ്സ് രക്ഷിച്ചു
text_fieldsപോത്തൻകോട്: ശാന്തിഗിരി കാഞ്ഞംപാറയിൽ 210 കെ.വി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ 14 കാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. സ്കൂളിൽ പോകാത്തതിന് അമ്മ വഴക്കുപറഞ്ഞതിനെ തുടർന്നാണ് വിദ്യാർഥി ടവറിനു മുകളിൽ കയറിയത്. വെഞ്ഞാറമൂട് ഫയർഫോഴ്സ് സംഘവും പോത്തൻകോട് പൊലീസും സ്ഥലത്തെത്തി.
150 അടി ഉയരമുള്ള ടവറിനു മുകളിൽ കുടുങ്ങിയ വിദ്യാർഥിയെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഗിരീഷ് കുമാർ, രഞ്ജിത് എന്നിവർ ടവറിൽ കയറി സാഹസികമായി താഴെയിറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സുബീഷ് വിനേഷ്, ഡ്രൈവർ ജയരാജ്, ഹോം ഗാർഡുമാരായ സനൽ സജികുമാർ, അരുൺ എസ്. കുറുപ്പ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വിദ്യാർഥിയെ രക്ഷാകർത്താക്കൾക്കൊപ്പം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.