ബുദ്ധിമുട്ടായി ജനറല്‍ ആശുപത്രി; പ്രവേശന കവാടത്തില്‍ വിറക് കൂമ്പാരം
text_fieldsവഞ്ചിയൂര്‍: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പ്രവേശന കവാടത്തിലും ഫാര്‍മസിയുടെ സമീപത്തായും ടണ്‍ കണക്കിന് വിറക് കൂട്ടിയിട്ടിരിക്കുന്നത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. വിറക് നിക്ഷേപിച്ചിട്ട് ഏകദേശം ഒരുമാസത്തിലേറയായെന്ന് രോഗികള്‍ ആരോപിക്കുന്നു.
കഴിഞ്ഞദിവസം ഉച്ചയോടെ വിറക് കൂനയ്ക്കുളളിലേക്ക് പാമ്പ് ഇഴഞ്ഞുകയറിയത് രോഗിയുടെ ബന്ധു സുരക്ഷ ജീവനക്കാരനെ അറിയിച്ചിരുന്നു. ആശുപത്രി പരിസരത്ത് നിരവധി വന്‍ മരങ്ങളാണ് അപകടാവസ്ഥയിൽ നില്‍ക്കുന്നത്. ഇത്തരം മരങ്ങളുടെ ശിഖരങ്ങളാണ് മുറിച്ച് രോഗികള്‍ക്കും കൂട്ടിരപ്പുകാര്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. അധികൃതര്‍ ഇടപെട്ട് വിറക് കൂമ്പാരം മാറ്റി ബുദ്ധിമുട്ട് ഒഴിവാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.