മത്സ്യവിപണി ഇടിഞ്ഞു; നല്ല മത്സ്യത്തിന് വില കിട്ടുന്നില്ല
text_fieldsവലിയതുറ: വലകള്‍ നിറയെ മത്സ്യം കിട്ടുന്നുണ്ടെങ്കിലും തീരത്ത് എത്തിക്കുന്ന ഫ്രഷ് മത്സ്യം വാങ്ങാന്‍ ആളില്ല. കിട്ടുന്ന വിലയ്ക്ക് മത്സ്യം വിറ്റ് പോകേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികള്‍. നല്ലവില കിട്ടാത്തതുകാരണം ബോട്ടിെൻറ മെണ്ണണ്ണക്ക് മുടക്കുന്ന പണം പോലും തിരികെ കിട്ടാതെ തീരങ്ങളില്‍നിന്ന് മടങ്ങേണ്ട അവസ്ഥ.
മത്സ്യബന്ധ ഹാര്‍ബറുകള്‍ മത്സ്യലേലത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകള്‍മൂലം കൂടുതല്‍ പേര്‍ക്ക് ഒന്നിെച്ചത്തി ലേലം വിളിക്കാന്‍ കഴിയില്ല, ഇത് കാരണം അധ്വാനത്തിനുള്ള കൂലിപോലും കിട്ടാതെ ഇവര്‍ വിളിക്കുന്ന വിലയ്ക്ക് മത്സ്യം നല്‍കേണ്ടിവരുന്നു.
ഹാര്‍ബറുകളില്‍ നിന്ന് മത്സ്യം മൊത്തമായി നല്ല വില നല്കി മത്സ്യഫെഡ് എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എടുക്കുന്നില്ല. കഴിഞ്ഞദിവസം വിഴിഞ്ഞം കടപ്പുറത്ത് നെയ്മീന് ലേലം പോയത് കിലോക്ക് 200 രൂപക്കാണ്, ഒരു കുട്ട നൊത്തോലി വില 900, എന്നാല്‍ ഇവിടെ നിന്നും എടുത്ത് പുറത്ത് വില്പനക്ക് കൊണ്ടുപോകുന്ന കച്ചവടക്കാര്‍ക്ക് ഇതില്‍ മുടക്കുന്നതിെൻറ അഞ്ചിരട്ടി ലാഭം കിട്ടുകയും ചെയ്യുന്നു.
ഇതരസംസ്ഥാനങ്ങളില്‍നിന്ന് അമിതമായി രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തുന്ന മത്സ്യങ്ങളും കൂടി ചേര്‍ത്ത് വില്പന നടക്കുന്നത് വാങ്ങുന്നവരുടെ ആരോഗ്യത്തിന് ഹാനികരമാകം. ഇത് കാരണമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടികൂടി എത്തിക്കുന്ന മത്സ്യങ്ങള്‍ വാങ്ങാന്‍ പോലും സാധാരണക്കാര്‍ പേടിക്കുന്നത്. ശക്തമായ കടലാക്രമണത്തില്‍ തീരങ്ങൾ നഷ്ടമായത് കാരണം പൂന്തുറ, വലിയതുറ ഭാഗത്തെ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ വള്ളങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ എത്തിച്ച് അവിടെ നിന്നാണ് കടലില്‍ പോകുന്നത്.
ഇവര്‍ പിടിച്ച് കൊണ്ടുവരുന്ന മത്സ്യങ്ങല് വിഴിഞ്ഞത്ത് െവച്ച് ലേലം വിളിക്കാന്‍ അനുവദിക്കാത്ത കാരണം പൂന്തുറയിലും വലിയതുറയിലും കൊണ്ട് വന്നാണ് ലേലം വിളിക്കുന്നത്. മറ്റുസ്ഥലത്ത് നിന്നും കൊണ്ടുവരുന്നത് കാരണം ആളുകള്‍ ലേലം വിളിക്കാനുെമത്തുന്നില്ല. ഇതെല്ലം മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.