മത്സ്യത്തൊഴിലാളികൾ നാളെ കടലിലിറങ്ങി പ്രതിഷേധിക്കും
text_fieldsതിരുവനന്തപുരം: കടലും തീരവും കേന്ദ്ര സംസ്ഥാന സർക്കാറുകൾ കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്നതിലും തമിഴ്നാട്ടിലെയും കർണാടകയിലെയും ട്രോളിങ് ബോട്ടുകൾ പെഴ്സീൻ റിങ്സീൻ വലകൾ ഉപയോഗിച്ച് രാത്രിയും പകലും മത്സ്യസമ്പത്ത് കൂട്ടത്തോടെ കോരിയെടുക്കുന്നതിലും പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ ലോക മത്സ്യത്തൊഴിലാളി ദിനമായ ചൊവ്വാഴ്ച കടലിൽ ഇറങ്ങി നിന്ന് പ്രതിഷേധിക്കുന്നു.
തിരുവനന്തപുരത്ത് രാവിലെ ഒമ്പതിന് വലിയവേളി കടൽതീരത്തും വൈകുന്നേരം അഞ്ചിന് പുല്ലുവിള കടൽതീരത്തും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധവും പൊതുയോഗവും നടത്താൻ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല കമ്മിറ്റി യോഗത്തിൽ വലേരിയൻ ഐസക് അധ്യക്ഷത വഹിച്ചു.
നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ കമ്മിറ്റി അംഗം ആന്റോ ഏലിയാസ്, ജില്ല സെക്രട്ടറി ജനറ്റ് ക്ലീറ്റസ്, സിസ്റ്റർ മേഴ്സി മാത്യു, കോവളം ബാദുഷ, ശങ്കർ എം, മഗ്ദാദ് ബീമാപള്ളി, ലിമസുനിൽ, ഷാറ്റ് പൂന്തുറ, ഗീത ബിജു എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാർ വിഴിഞ്ഞം വാണിജ്യ ഹാർബർ ആഘാതത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ടു നൽകുന്നതിന് നിയോഗിച്ച കൂടാല കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.